ഭക്ഷണപ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഫൂഡീസ് പാരഡൈസ് മെമ്പര്‍മാര്‍ തയ്യാറാക്കിയ ഓണസദ്യ വിഭവത്തില്‍ നിന്ന്.

ചേരുവകള്‍ 

1. കാരറ്റ്  2 എണ്ണം (ചെറുത്)
2. മുരിങ്ങക്കായ  1എണ്ണം 
3. ഉരുളക്കിഴങ്ങ്  1 എണ്ണം 
4. ചേന  ചെറിയ കഷണം
5. പച്ചക്കായ്  ഒന്നിന്റെ പകുതി
6. പച്ചമുളക്  1 എണ്ണം 
7. ഉപ്പ്  ആവശ്യത്തിന്
8. മഞ്ഞള്‍പൊടി  1/2 ടീസ്പൂണ്‍
9. മുളകുപൊടി  1/4 ടീസ്പൂണ്‍

അരപ്പിന് 
10. തേങ്ങ  7 ടേബിള്‍ സ്പൂണ്‍
11. ചെറിയ ജീരകം  1ടീസ്പൂണ്‍
12. മഞ്ഞള്‍പൊടി  1/2 ടീസ്പൂണ്‍
13. പച്ചമുളക്  1 എണ്ണം 
14. ചെറിയ ഉള്ളി  4 എണ്ണം

തയ്യാറാക്കുന്ന വിധം

പച്ചക്കറികള്‍ തൊലി കളഞ്ഞു നീളത്തില്‍ മുറിച്ചു ഒരു പാത്രത്തില്‍ ഇട്ട് വളരെ കുറച്ചു വെള്ളമൊഴിച്ചു വേവിക്കുക. വെന്ത് ഉടഞ്ഞുപോകരുത്. ഇതിലേക്ക്
4 ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
അരപ്പിനുള്ള ചേരുവകള്‍ ചെറുതായി മിക്‌സിയില്‍ ഒന്നൊതുക്കി വേവിച്ച പച്ചക്കറിയിലേക്കു ചേര്‍ക്കുക. നന്നായി യോജിപ്പിച്ചു തീ ഓഫ് ചെയ്യുക.
ഇതിന്റെ മുകളില്‍ കുറച്ചു വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് വാഴയില കൊണ്ടു മൂടി വെച്ചു (അതിന്റെ ഒരു മണം കിട്ടാന്‍ വേണ്ടിയാണ്) കുറച്ചു സമയം പാത്രം അടച്ചു വെച്ചു വിളമ്പാം