ചേരുവകള്‍ 
ഇളവന്‍ - 250 ഗ്രാം
വന്‍പയര്‍ - 100 ഗ്രാം
തേങ്ങപ്പാല്‍ - അരക്കപ്പ്
പച്ചമുളക് - നാലെണ്ണം
വെളിച്ചെണ്ണ - രണ്ടു ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം
വന്‍പയര്‍ വേവിച്ച് വെച്ചതിലേക്ക് ഇളവന്‍ നേര്‍മയായി മുറിച്ചതും പച്ചമുളക് കീറിയതും ചേര്‍ത്ത് വേവിക്കുക.

വെന്തതിനുശേഷം തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍നിന്നിറക്കി വെക്കുക. മേലെ വെളിച്ചെണ്ണ തൂവാം. ആവി പറക്കുന്ന നല്ല കിടിലന്‍ ഓലന്‍ തയ്യാര്‍.