ചേരുവകള്‍ 
പാല്‍ - അര ലിറ്റര്‍
അരി - 50 ഗ്രാം
പഞ്ചസാര - 250
അണ്ടിപ്പരിപ്പ് - 20 എണ്ണം
ഏലക്കായ - 5 എണ്ണം
നെയ്യ് - 4 ടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 
പായസം എളുപ്പത്തില്‍ തയ്യാറാക്കാന്‍ കുക്കര്‍ ഉപയോഗിക്കാം. അരി പത്തു മിനുട്ട് കുതിര്‍ത്തുവെക്കുക. 

അതിനുശേഷം അരിയും പാലും പഞ്ചസാരയും ചേര്‍ത്ത് കുക്കറില്‍ 25 മിനുട്ട് സിമ്മില്‍ വേവിക്കുക. 

അതിനുശേഷം ഏലക്ക പൊടിച്ചതും അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തെടുത്തതും പായസത്തില്‍ ചേര്‍ക്കുക. 

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വരെ പെട്ടെന്നു തയ്യാറാക്കാന്‍ കഴിയുന്ന പാല്‍പ്പായസം തയ്യാര്‍.