ചേരുവകള്‍
മാമ്പഴം - 1 കിലോ
ശര്‍ക്കര - 800ഗ്രാം മുതല്‍ 1 കിലോ വരെ
തേങ്ങാപ്പാല്‍ - മൂന്നാം പാല്‍, രണ്ടാം പാല്‍, ഒന്നാം പാല്‍ (ഓരോ കപ്പ് വീതം)
പശുവിന്‍ പാല്‍ - മുക്കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി - അര ടീസ്പൂണ്‍
ചെറു തേന്‍ - 4 ടീസ്പൂണ്‍
നെയ്യ് - 4 ടീസ്പൂണ്‍
മാമ്പഴം ചെറുതായി മുറിച്ചത്- ഒരു കപ്പ്
അണ്ടിപ്പരിപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 
മാമ്പഴം മൂടിനില്‍ക്കത്ത രീതിയില്‍ വെള്ളമൊഴിച്ച് വേവിക്കുക. മാമ്പഴത്തിന്റെ മധുരവും പുളിയും അളവും അനുസരിച്ചാണ് ശര്‍ക്കര ചേര്‍ക്കുക. ശര്‍ക്കര തിളപ്പിച്ച് പാനിയാക്കുക. വെന്ത മാമ്പഴം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ശര്‍ക്കരപാനിയിലേക്ക് മാമ്പഴം ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. വെള്ളം വറ്റും വരെ ചൂടാക്കി ഇളക്കിക്കൊടുക്കുക. നെയ്യ് ചേര്‍ത്ത് വീണ്ടും ഇളക്കുക.

തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. വറ്റിത്തുടങ്ങിയാല്‍ മൂന്നാം പാല്‍ ഒഴിക്കാം. നന്നായി തിളച്ചതിന് ശേഷം അരിച്ചെടുക്കുക. ഇനി മുറിച്ചെടുത്ത മാമ്പഴക്കഷണങ്ങള്‍ ചേര്‍ക്കാം.

 വെള്ളം വറ്റിവരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കുക. കുറുകിവരുമ്പോള്‍ ഏലയ്ക്കാപ്പൊടി പശുവിന്‍പാലില്‍ കലക്കി ചേര്‍ത്ത് അത് ഒഴിക്കുക. കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക. ചേര്‍ത്തയുടന്‍ തീ കെടുത്തുക. വറുത്ത കശുവണ്ടി ചേര്‍ത്തതിന് ശേഷം ചെറുതേന്‍ ചേര്‍ക്കുക. ഒരു മിനിറ്റിന് ശേഷം ഇളക്കി യോജിപ്പിക്കുക. മാമ്പഴപ്പായസം റെഡി!