ചേരുവകള്‍

ചക്ക വരട്ടിയത്  500 ഗ്രാം
ശര്‍ക്കരം  250 ഗ്രാം 
നെയ്യ്, തേങ്ങക്കൊത്ത്, അണ്ടിപ്പരിപ്പ്  ആവശ്യത്തിന് 
ചൗവ്വരി (സാവൂനരി)  50 ഗ്രാം
തേങ്ങ  1 (തേങ്ങാപ്പാലിന്) 

തയ്യാറാക്കുന്ന വിധം: 

അടി കട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച് ശര്‍ക്കരപ്പാനിയും ചക്കവരട്ടിയതും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.(ചക്ക വരട്ടിയതില്‍ പായസത്തിനാവശ്യമായ മധുരം ഉണ്ടാകില്ല. മധുരം കുറച്ചു മതിയെങ്കില്‍ ശര്‍ക്കര ചേര്‍ക്കേണ്ടതില്ല.) ശേഷം തേങ്ങയുടെ രണ്ടാം പാല്‍ (3 കപ്പ്) ചേര്‍ത്ത് ഇളക്കണം. തിളക്കുമ്പോള്‍ വേവിച്ചുവെച്ച ചൗവ്വരിയും ചേര്‍ക്കണം. കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ (ഒരു കപ്പ്) ചേര്‍ത്ത് ഇളക്കി തീയണക്കാം. ശേഷം അല്പം നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തിടാം. 

ചക്ക വരട്ടി തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍

നല്ല പഴുത്ത ചക്ക  500 ഗ്രാം 
ശര്‍ക്കര  250 ഗ്രാം
നെയ്യ്  100 ഗ്രാം
ചുക്കുപൊടി അര ടീസ്പൂണ്‍
ജീരകപ്പൊടി  അര ടീസ്പൂണ്‍
ഏലയ്ക്കപ്പൊടി  അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം: 

അടികട്ടിയുള്ള ഉരുളിയില്‍ നെയ്യൊഴിച്ച് ചക്കയും (വൃത്തിയാക്കിയ ചക്ക കുക്കറില്‍ വേവിച്ച് മിക്‌സിയില്‍ അടിച്ചെടുക്കണം) ശര്‍ക്കര പാനിയും ചേര്‍ത്ത് യോജിപ്പിച്ച് ഇളക്കണം. കുറുകി വരുമ്പോള്‍ ചുക്ക്, ജീരകം, ഏലയ്ക്ക എന്നിവയുടെ പൊടികള്‍ ചേര്‍ത്ത് കുഴമ്പുപരുവമാകുമ്പോള്‍ തീയണക്കാം. ചക്ക വരട്ടി തയ്യാര്‍.