മിഥുനം രാശി- കാമതൃകോണം, ബുദ്ധി, നയതന്ത്രം, പബ്ലിക് മീഡിയ, അദ്ധ്യാപനം, പൂന്തോട്ടം, ചൂതാട്ടം, ജീവന്‍, സഹോദരങ്ങള്‍, കൂട്ടുകാര്‍, മീഡിയം, ദോപരയുഗ രാശിയാണിത്, ശീര്‍ഷോഭയ രാശിയാണ്. ദ്വാപരയുഗ രാശിക്കാര്‍ക്ക് അല്പധനം മാത്രമേ ലഭിക്കുകയുള്ളൂ. അഷ്ടമാധിപനും ഭാഗ്യാധിപനുമായ ശനി ഭാഗ്യ സ്ഥാനത്ത് ദൃഷ്ടി ചെയ്യുന്നതും പഞ്ചമ ഭാവത്തിന്റെ മൂന്നില്‍ നില്‍ക്കുന്നതും, ലഗ്‌നത്തില്‍ വീക്ഷിക്കുന്നതും പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തില്‍ സഞ്ചരിക്കുന്നതും നല്ലതാണ്. 

കലിയുഗ രാശിയും, പൃഷ്ടോദയ രാശിയുമായ കര്‍ക്കിടകത്തില്‍ 2-ാം ഭാവത്തില്‍ ഭാഗ്യധിപ നക്ഷത്രമായ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും ത്രേതായുഗ രാശിയായ മകരം രാശിയില്‍ അര്‍ത്ഥതൃകോണാധിപനും ധനാധിപനുമായ തിരുവോണം നക്ഷത്രത്തില്‍ മോഷ തൃകോണത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും അമൃതസ്വരൂപികളും പുണ്യാത്മാക്കളും ധന്യാത്മാക്കളുമായ താങ്കള്‍ക്ക് നല്ലതാണ്.

എല്ലാ കാര്യത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്. കണ്ടില്ല, കേട്ടില്ല, ഒന്നും പറയുന്നില്ല എന്ന അവസ്ഥയില്‍ ശാന്തമായി കഴിയണം. മാനസിക അസ്വസ്ഥതയില്‍ നിന്നും മോചനവും, കുടുംബത്തില്‍ വിവാഹ കാര്യത്തില്‍ തീരുമാനവും, ഗൃഹം മോഡിപിടിപ്പിക്കുകയോ, പുതിയ ഗൃഹം വാങ്ങാനോ യോഗവും കാണുന്നു. സ്വന്തം പരിശ്രമത്താല്‍ വിജയമുണ്ടാകും. അസൂയക്കാര്‍ പെരുകും, ഇഷ്ടപെട്ട തൊഴില്‍ ലഭിക്കും, വ്യവഹാരത്തില്‍ അനുകൂല വിധിയും, സാമ്പത്തിക ജീവിതത്തില്‍ അസ്വസ്ഥതകള്‍ നിലവില്‍ വരും, ഉന്നത മത്സര പരീക്ഷകളില്‍ സമുന്നത വിജയവും, ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ കഴിയും. താങ്കള്‍ നല്ലതാണ് ചെയ്യുന്നതെങ്കിലും, കാണികള്‍ ശത്രുക്കളായി മാറുന്ന കാലഘട്ടമാണ്. ഭൂമി സംബന്ധമായ ക്രിയ വിക്രിയങ്ങള്‍ നടക്കുകയും അയല്‍വാസികളില്‍ നിന്നും ഭൂമിയില്‍ ക്ലേശാനുഭവം ഉണ്ടാകുകയും ചെയ്യുന്നു.

ദീര്‍ഘകാലമായുള്ള തര്‍ക്കവും, വ്യവഹാരവും അവസാനിക്കും. പങ്കുകച്ചവടത്തില്‍ സൂഷ്മത പുലര്‍ത്തണം. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവാഹ യോഗവും, വിദേശത്ത് കുടുംബസമേതം കഴിയാന്‍ യോഗവും, വിദേശ കറന്‍സി സമ്പാദിക്കാനുള്ള യോഗവും കാണുന്നു. ലോണ്‍, ചിട്ടി, എന്നിവയിലൂടെ ധനലബ്ധിയും, മൂത്രാശയ രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, എല്ല് തേയ്മാന രോഗങ്ങള്‍, നട്ടെല്ലിനസുഖങ്ങള്‍, കാലിലെ അസുഖങ്ങള്‍ എന്നിവയ്ക്ക് സാധ്യതയും, സ്വന്തം കഴിവിലൂടെ ആദരവും അംഗീകാരവും നേടും. നവീനഗ്രഹോപകരണങ്ങളും, വസ്ത്രാഭരണങ്ങളും വാങ്ങാന്‍ പണമൊഴുക്കും. സമ്പത്തിന്റെ കാര്യത്തില്‍ വലിയ ദോഷങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇതിന് മാറ്റങ്ങള്‍ വര്‍ഷ ഫലത്തിലുണ്ടാകും. ജാതകന് പൈതൃക സ്വത്തും, വിവാഹ ശേഷം ഇണയില്‍നിന്നും ആനുകൂല്യങ്ങള്‍ക്കും സാധ്യതയും അമ്മയില്‍നിന്നും കൂടുതല്‍ സഹായസഹകരണം പ്രതീക്ഷിക്കാം. 

അമ്മയുടെ ആരോഗ്യസ്ഥിതി മോശമായിരിക്കും, അമ്മയുടെ മാനസികനില തകരാറിലായിരിക്കും. അമ്മയുടെ തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമാകുകയും, അപകടങ്ങള്‍ ഉണ്ടാകാനും സാധ്യത കാണുന്നു. അച്ഛന്റെ തൊഴിലില്‍ ഉയര്‍ച്ചകള്‍ ഉണ്ടാകും, ബുധരാഹു ബന്ധം വരുന്ന സമയത്ത് കള്ളനെന്ന് പേര് സമ്പാദിക്കേണ്ടിവരും. ചന്ദ്രന്റെ മോശസ്ഥിതി വരുന്ന സമയങ്ങളില്‍ മനസ്സമാധാന കുറവും, അമ്മയില്‍നിന്നും ദോഷാനുഭവവും, ധനനഷ്ടവും, കുജബുധയോഗം വരുന്ന സമയം സ്വത്തിന് നാശവും തൊഴില്‍ നാശവും ഉണ്ടാകും. ഒരു ബൊമ്മയെപോലെ താങ്കളെ കരുതുന്ന അവസരം സംജാതമാകും. 

ജീവിതപങ്കാളി- ജീവിതപങ്കാളിയുടെ ആരോഗ്യനില തൃപ്തികരമാകില്ല, പൂര്‍വ്വ കുടുംബത്തില്‍ ഐശ്വര്യവും ധനവും വന്നുചേരും. തൊഴില്‍ ഉയര്‍ച്ചയുണ്ടാകും. മാതാവിന് മനശ്ശാന്തി കുറയും, പിതാവിന് ആരോഗ്യനില മോശമാകും, തൊഴിലില്‍ പ്രതിസന്ധികളുണ്ടാകും. കൂടുതല്‍ ഫലങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക