മേടം രാശി - കൃതായുഗ രാശിയാണിത്, ചരരാശിയാണ്, പൃഷ്ടോദയ രാശിയാണ്, കൃതായുഗ രാശിക്കാര്‍ക്ക് ധനം വന്നുകൊണ്ടിരിക്കും, കര്‍മ്മാധിപനും ലാഭാധിപനുമായ ശനി ഭാഗ്യ സ്ഥാനത്ത് പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷതത്തില്‍ സഞ്ചരിക്കുകയും, ലാഭസ്ഥാനത്തിന്റെ പാദസ്ഥാനത്ത് 30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സഞ്ചരിക്കുന്നതും കലിയുഗ രാശിയും, പൃഷ്ടോദയ രാശിയുമായ കര്‍ക്കിടകത്തില്‍ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും ത്രേതായുഗ രാശിയായ മകരം രാശിയില്‍ (പൃഷ്ടോദയ രാശി കൂടിയായ മകരം രാശിയില്‍) സുഖസ്ഥാനാധിപ നക്ഷത്രത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും അമൃത സ്വരൂപികളും പുണ്യാത്മാക്കളുമായ താങ്കള്‍ക്ക് നല്ലതാണ്. 

കുതിരയും, ആടും, ആനയും, എലിയും, പ്രതിനിധാനം ചെയ്യുന്ന രാശിയാണിത്. ഏവര്‍ക്കും ഉപകാരപ്രദമാണിവര്‍. അതുകൊണ്ടുതന്നെ ചില നിയന്ത്രണങ്ങള്‍ ഇവയെ ഭക്ഷണമായി ഉപയോഗിക്കുന്നത് പുതുവര്‍ഷത്തില്‍ നിയന്ത്രിക്കേണ്ടതാണ്. മാനസികമായ ബലക്കുറവും രോഗങ്ങള്‍കൊണ്ടും ക്ലേശിക്കുന്ന താങ്കള്‍ക്ക് ഗുണാനുഭവങ്ങളുമായാണ് വര്‍ഷഫലം കടന്നു വരുന്നത്. വിദേശ സംബന്ധമായ കാര്യങ്ങള്‍ ജാതകദശാപഹാര നാഡി ജ്യോതിഷപ്രകാരം നല്ലതായാല്‍ കാര്യങ്ങള്‍ നന്നായി നടക്കുന്നതാണ്. ദീര്‍ഘദൂര യാത്രകള്‍ നടത്തി വിജയിക്കുകയും നിയമം വൈദ്യം ഗൃഹാലങ്കാരം, സിവില്‍ എഞ്ചിനീയറിംഗ് മേഘലയില്‍ ഉന്നതപദവിയും, പുതിയ കണ്ടുപിടുത്തങ്ങളില്‍ വിജയവും ഉണ്ടാകും. ഉപരിപഠനത്തിന് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കും. 

പ്രവര്‍ത്തികളില്‍ സൂഷ്മത വേണം. യശ്ശസ് വര്‍ദ്ധിക്കുകയും ധനം ലഭിക്കുകയും പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും നല്ല ഭവനത്തിന് യോഗവും ഉയര്‍ച്ചയും ലഭിക്കും. പൊതുവില്‍ മനുഷ്യ സ്‌നേഹികളായ താങ്കള്‍ മനുഷ്യ യജ്ഞ പ്രകാരം വളരേയധികം സഹായങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ്. ചിലര്‍ ചില കുതന്ത്രങ്ങള്‍ പ്രയോഗിച്ചത് മൂലം താങ്കള്‍ ദുരിത കടലില്‍പെട്ട് ഉഴലുകയാണ്. ഇവയ്ക്കുള്ള പരിഹാരം നടത്തി ജീവിത വിജയം ഉണ്ടാക്കണം. സൂര്യചന്ദ്രന്മാരെ കാര്‍മേഘംകൊണ്ട് മറച്ചത് പോലെയാണിപ്പോഴത്തെ ജീവിതം. അതില്‍നിന്നും വിജയിച്ച് മുന്നേറാന്‍ കഴിയുന്നതാണീ വര്‍ഷഫലം. 

പുതുവര്‍ഷഫലം നിങ്ങള്‍ക്കെങ്ങനെയെന്ന് വിശദമായി അറിയാന്‍ ക്ലിക്ക് ചെയ്യുക