ഇടവരാശി- ത്രേതായുഗ രാശിയാണിത്, സ്ഥിര രാശിയാണ്. പൃഷ്ടോദയ രാശിയാണ്, ത്രേതായുഗ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നത്ര ധനം ലഭിക്കില്ല, കര്‍മ്മാധിപനും ഭാഗ്യാധിപനുമായ ശനി, അഷ്ടമത്തില്‍ പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തില്‍ സഞ്ചരിക്കുകയും, കര്‍മ്മ സ്ഥാനത്തിന്റെ ലാഭ സ്ഥാനത്ത് 30 വര്‍ഷത്തിന്റെ കാത്തിരിപ്പിന് ശേഷം സഞ്ചരിക്കുന്നതും കലിയുഗ രാശിയും പൃഷ്ടോദയ രാശിയുമായ കര്‍ക്കിടകത്തില്‍ സഹായ സ്ഥാനത്ത് കര്‍മ്മാധിപ ഭാഗ്യാധിപ നക്ഷത്രമായ പൂയ്യം നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും ത്രേതായുഗ രാശിയായ മകരം രാശിയില്‍ (പൃഷ്ടോദയ രാശികൂടിയായ) സഹായ സ്ഥാനാധിപ നക്ഷത്രത്തില്‍ മോക്ഷകാരകനായ കേതു സഞ്ചരിക്കുന്നതും അമൃതസ്വരൂപികളും ധന്യാത്മാക്കളുമായ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങളുടെ ഒരു സുവര്‍ണ്ണ കാലമാണ്. 

വ്യവഹാരങ്ങളില്‍ വിജയവും ജനമേ ജനത്തിന്റെ നീരസവും അപഖ്യാതിയും തെറ്റിദ്ധാരണകള്‍ക്കും പാത്രമായിരിക്കുന്ന താങ്കള്‍ ഇവയില്‍നിന്നും മോചിതരാകും. സന്താന ഭാഗ്യത്തിന് യോഗമുള്ളവര്‍ക്ക് അതിന് സാധ്യതയും തടങ്കലിലായിരുന്ന കാര്യങ്ങള്‍ക്ക് മോചനവും സ്ഥാനമാനങ്ങളുടെ ലബ്ധിയും, സഭ, സാമ്രാജ്യം, ആരാധനാലയങ്ങളുടെ നടത്തിപ്പ്, പുതിയ ബന്ധങ്ങള്‍, നിരവധി കര്‍മ്മ മേഘലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം, വിദേശ യാത്രകള്‍ നടത്തുകയും വിജയിക്കുകയും ചെയ്യും. കുടുംബസമേതം തീര്‍ത്ഥാടനത്തിന് യോഗവും, പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് സ്ഥാപന നവീകരണവും, സ്വര്‍ണ്ണാഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ആഡംബര വസ്തുക്കള്‍, വാഹനത്തിനും ധാരാളം പണം ഒഴുക്കും, കുടുംബം, ജീവിതം എന്ന ബോധം മനസ്സിലുണ്ടാകുകയും, ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. പഠിതാക്കള്‍ക്ക് ചില എതിരാളികളുടെ പ്രയോഗം മൂലം ആലസ്യമുള്ള സമയമാണിപ്പോള്‍. 

തൊട്ടതെല്ലാം വിജയിക്കുന്ന കാലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കും പഠിതാക്കള്‍ക്കും എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂയിലും നന്നായ് ശോഭിക്കാന്‍ കഴിയും. കേസില്‍ ഉള്‍പ്പെടാനിടയുള്ളതിനാല്‍ ശ്രദ്ധിക്കണം. അര്‍ശ്ശസ്, അലര്‍ജി, ഉദരരോഗങ്ങള്‍ പകര്‍ച്ചവ്യാധി എന്നിവയില്‍ ശ്രദ്ധിക്കണം. മാതാവ്- മാതാവിന്റെ ആരോഗ്യനില മോശമായിരിക്കും, കട ബാധ്യത കൂടാനിടയുണ്ട്, പൊതുപ്രവര്‍ത്തനങ്ങളില്‍ തൃപ്തികരമാവുകയില്ല. ധന നഷ്ടത്തിന് യോഗം ഉണ്ട്. 

പിതാവ്- പിതാവിന്റെ ആരോഗ്യനില തൃപ്തികരമായിരിക്കില്ല. ജീവിതപങ്കാളിയുടെ ആദ്യ ഇളയ സഹോദരങ്ങള്‍ക്കും കഷ്ടത അനുഭവിക്കേണ്ടിവരും. അനുഭവിക്കുന്ന ദുരിതത്തില്‍നിന്നും മോചനവും, തൊഴില്‍രംഗത്ത് ഉയര്‍ച്ചയും, പ്രശസ്തിയും ഉണ്ടാകും. പൂര്‍വ്വ കുടുംബത്തിന്റെ ക്ലേശാനുഭവം മാറി നല്ല കാലം വരുന്നതാണ്. ആദ്യ സന്താനത്തെ സംബന്ധിച്ചും ജീവിതപങ്കാളിയുടെ മൂത്ത സഹോദരനെ സംബന്ധിച്ചും ജാതകന്റെ 2-ാമത്തെ സഹോദര ഭാവത്തെ സംബന്ധിച്ചും 10 കൊല്ലത്തെ ക്ലേശാനുഭവത്തില്‍നിന്നും മുക്തിയും പ്രവര്‍ത്തി വിജയവും, പ്രതീക്ഷിക്കാം. വാഹനയോഗം ഗൃഹയോഗം എന്നിവയും കാണുന്നു.  കൂടുതല്‍ ഫലങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക