ഓണവില്ലിനുള്ള കുഞ്ചലം ഒരുക്കി സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍

തിരുവനന്തപുരം: ഓണത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ആചാരപരമായി ബന്ധിപ്പിക്കുന്നതാണ് ഓണവില്ല്. ഓണവില്ല് ഒരുക്കുന്നതിന് നൂലില്‍ തീര്‍ത്ത കുഞ്ചലം തയ്യാറായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇവ ഒരുക്കിയത്. തിരുവിതാംകൂറിലെ ഓണം ആചാരങ്ങളില്‍ പ്രധാനമാണ് ഓണവില്ല്. ദശവാതാര ചിത്രങ്ങള്‍ ഓണവില്ലില്‍ വരച്ച് ശ്രീ പത്മനാഭ സ്വമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതാണ് ആചാരം. ഓണവില്ല് തയ്യാറാക്കുന്ന കുടുംബം അതിനുള്ള ഒരുക്കങ്ങളിലേയ്ക്ക് കടക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം ഓണവില്ലില്‍ അലങ്കരിക്കുന്ന കുഞ്ചലമാണ്. കാലങ്ങളായി ഇത് ഒരുക്കുന്നത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കാണ്. വ്രത ശുദ്ധിയോടെയാണ് അന്തേവാസികള്‍ ഓണവില്ലുകള്‍ നിര്‍മ്മിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.