ഹാപ്പി ഒാണമല്ല ഹാപ്പി ബര്‍ത്ത്ഡേ

ഓണമെന്നാല്‍ എസ്തറിന് സ്വന്തം ജന്മദിനമാണ്. ഓണവും ജന്മദിനവും മിക്കപ്പോഴും ഒരുമിച്ചുവരുമ്പോള്‍ ഓണാനുഭവങ്ങളെക്കുറിച്ച് എസ്തറിന്റെവാക്കുകള്‍ ഇങ്ങനെയാണ്. 

'വയനാട്ടെ ഒരു ക്രിസ്ത്യന്‍ കുടംബത്തില്‍ ജനിച്ച എനിക്ക് ഓണമെന്നാല്‍ ജന്മദിന ആഘോഷം കൂടിയാണ്. ഓഗസ്റ്റ് 27നാണ് എന്റെ  ജന്മദിനം. മിക്കപ്പോഴും ഓണം സീസണില്‍ തന്നെയാണ് ബര്‍ത്ത് ഡേയും. അപ്പോള്‍ കസിനസും ഫ്രണ്ട്‌സുമെല്ലാം വീട്ടില്‍ വന്ന് വലി. ആഘോഷങ്ങള്‍ ഉണ്ടാകും.
പിന്നെ ഓണക്കാലത്തെ ഏറ്റവും വലിയ സന്തോഷം അവധിക്കാലം ആണെന്നുള്ളതാണ്.

വയലിന്‍, ഒമേഗ ഡോട്ട് എക്‌സ് എന്നീ സിനിമകളുടെ ലൊക്കേഷനുകളിലെ ഓണാഘോഷങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. എല്ലാവരും പരസ്പരം സമ്മാനങ്ങളൊക്കെ നല്‍കും. പിന്നെ വടംവലി പോലുള്ള മത്സരങ്ങളൊക്കെയുണ്ട്. ഷൂട്ടിങ്ങിനിടയിലെ ആഘോഷങ്ങള്‍ ഒരുപാട് ആളുകളൊക്കെയായി നല്ല രസമാണ്. '

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.