ചിങ്ങമെത്തിയിട്ടും വാഴപ്പഴത്തിന്റെ വിപണി ഉണര്‍ന്നില്ല

തിരുവനന്തപുരം: ചിങ്ങമെത്തിയാല്‍ വാഴക്കുലയും വാഴയിലയുമില്ലാതെ പിന്നെ മലയാളിക്ക് ഓണമില്ല.എന്നാല്‍ ചിങ്ങം പിറന്നെങ്കിലും ഇവ രണ്ടിന്റേയും വിപണി ഉണര്‍ന്നിട്ടില്ല. വാഴപ്പഴത്തിനിപ്പോള്‍ പൊള്ളുന്ന വിലയുമാണ്. കദളി പഴത്തിന് റിട്ടേയില്‍ വില 105 രൂപയായെങ്കിലും വരും ദിവസങ്ങളില്‍ വില കുറയുമെന്നാണ് കച്ചവടക്കാരുടെയും പ്രതീക്ഷ. എന്നാല്‍ തമിഴ്‌നാട്ടിലെ രസിയന്‍വിളയില്‍ നിന്നുവരെ അതിര്‍ത്തി കടന്ന് സദ്യയില കൂടുതലായി എത്തിതുടങ്ങി. തിരക്കില്ലാത്തതിനാല്‍ ഇപ്പോള്‍ ഇലയൊന്നിന് മൂന്ന് രൂപയാണ് വില. പക്ഷേ ഈ വില എട്ട് രൂപ വരെയെത്താന്‍ ഇനി ഒരാഴ്ച കൂടെ മതി. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.