പായസങ്ങളാണ് ഓണനാളിലെ സദ്യകളെ സമ്പന്നമാക്കുന്നത്. ഒഴുകുന്ന മധുരം എന്ന് വേണമെങ്കില്‍ പായസങ്ങളെ വിശേഷിപ്പിക്കാം. കണ്ടതും കേട്ടതും അറിഞ്ഞതും രുചിച്ചതിനുമപ്പുറമാണ് പായസങ്ങളുടെ ലോകം. ഇതാ നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത നിരവധി പായസങ്ങളും അവയുണ്ടാക്കുന്ന രീതികളും. 
 
കൊഴുക്കട്ട പായസം
 
 
kozhukkatta payasamകൊഴുക്കട്ട ഉണ്ടാക്കാന്‍
 
തേങ്ങ ചിരവിയത്- അര കപ്പ്
ശര്‍ക്കര െപാടിച്ചത്- കാല്‍ കപ്പ്
അരിപ്പൊടി -അര കപ്പ്
ഏലക്കായ െപാടിച്ചത്- ഒരു നുള്ള്
 
നെയ്യ്- അര ടീസ്പൂണ്‍െ
 
വെള്ളം -അര കപ്പ്
 
പായസത്തിന് ആവശ്യമായത്
 
പാല്‍- മൂന്ന് കപ്പ്
മില്‍ക്ക് മെയ്ഡ്- മുക്കാല്‍ ടിന്‍
ഏലക്കായ  പൊടിച്ചത്- കാല്‍ ടീസ്പൂണ്‍
നെയ്യ് അര ടീസ്പൂണ്‍
 
grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം
തേങ്ങ ചിരവിയത്, ശര്‍ക്കര എന്നിവ ഒരു പാനിലിട്ട് മിതമായ തീയില്‍ അടുപ്പില്‍ െവയ്ക്കുക. ശര്‍ക്കര പൂര്‍ണമായി അലിയണം. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കാം. അത് കട്ടിയാവുേമ്പാള്‍, ഏലക്കായ െപാടിച്ചത്  ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വെയ്ക്കുക. കൈയില്‍ അല്‍പം എണ്ണ പുരട്ടി,തേങ്ങാ മിശ്രിതത്തില്‍ നിന്ന് 35 മുതല്‍ 40 വെരെ ഉരുളകള്‍ ഉണ്ടാക്കുക. ഒരു പാത്രത്തില്‍ നെയ്യും വെള്ളവും ഒഴിച്ച് തിളപ്പിക്കുക. മറ്റൊരു പാത്രത്തില്‍ അരിപ്പൊടിയെടുത്ത് അതിലേക്ക് തിളച്ച വെള്ളം ചേര്‍ക്കുക. 
 
സ്പൂണ്‍ കൊണ്ട് ഇളക്കി മാവ് തയ്യാറാക്കുക. ചൂടുള്ളപ്പോള്‍ തന്നെ നന്നായി കുഴച്ച് യോജിപ്പിച്ച് മൃദുവായ മാവ് തയ്യാറാക്കുക. ഈ മാവ് ചെറിയ ഉരുളകളാക്കി അടച്ചുവെയ്ക്കുക. പാല്‍ ഒരു കട്ടിയുള്ള പാനില്‍ ചെറുതീയില്‍ അടുപ്പില്‍ വെയ്ക്കുക. പാല്‍ വറ്റുന്നതുവരെ (പകുതിയില്‍ കുറയുമ്പോള്‍) ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കുക. കൈയില്‍ അല്‍പം നെയ്യ് പുരട്ടി, അരിയുരുള ഒന്ന് ചെറുതായി അമര്‍ത്തുക. അതിനു നടുവില്‍ തേങ്ങാ ഉരുള വെച്ച് അരികുകള്‍ അമര്‍ത്തി അടയ്ക്കുക.  ശേഷം നന്നായി ഉരുട്ടുക. എല്ലാ ഉരുളകളും ഇങ്ങെന ഉരുട്ടിവെയ്ക്കുക. ഇതൊരു പാത്രം കൊണ്ട് അടച്ച് മാറ്റിവെയ്ക്കുക. പാലിലേക്ക് മില്‍ക്ക് മെയ്ഡ്, ഏലക്കായ പൊടിച്ചത് എന്നിവ ചേര്‍ത്ത് മൂന്ന് മിനിട്ട് തിളപ്പിക്കുക. പതുക്കെ ഉരുളകല്‍ ഇടുക. മിതമായ ചൂടില്‍ ഏഴോ എട്ടോ മിനിട്ട് വേവിക്കുക.  ശേഷം അടുപ്പില്‍ നിന്നിറക്കാം.
 
badam khir payasamബദാം ഘീര്‍ പായസം
 
ആല്‍മണ്ട്് അര കപ്പ്
ക്രീം പാല്‍ ഒരു ലിറ്റര്‍
കുങ്കുമപ്പൂവ് പതിനഞ്ച് 
ഏലക്കായ െപാടിച്ചത് അര ടീസ്പൂണ്‍
പഞ്ചസാര അര കപ്പ്
ആല്‍മണ്ട്, പിസ്ത നുറുക്കിയത് ഒരു േടബിള്‍സ്പൂണ്‍
 
ആല്‍മണ്ട് അഞ്ചോ ആറോ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെയ്ക്കുക.  ശേഷം തൊലി കളഞ്ഞ് മയത്തില്‍ അരയ്ക്കുക. ആവശ്യമെങ്കില്‍ പാല്‍ ചേര്‍ത്ത് അരയ്ക്കാം. ഒരു പാനില്‍ പാല്‍ തിളപ്പിക്കുക. അതിലേക്ക് കുങ്കുമപ്പൂവ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പാല്‍ പകുതിയാവുന്നതുവരെ. ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുക്കണം. ശേഷം ആല്‍മണ്ട് അരച്ചത് ചേര്‍ത്ത് പായസം കട്ടിയാവുന്നതുവരെ അടുപ്പില്‍ വെയ്ക്കുക. അതിലേക്ക് ഏലക്കായ പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് അഞ്ച് മുതല്‍ എട്ട് മിനിട്ട് വരെ ചെറുതീയില്‍ വേവിക്കുക. പിസ്ത, ആല്‍മണ്ട് എന്നിവ ഉപേയാഗിച്ച് അലങ്കരിക്കാം.
 
bundhi payasamബുന്ദി പായസം
 
സ്വീറ്റ് ബൂന്ദി 250ഗ്രാം
പാല്‍ ഒരു ലിറ്റര്‍
ആല്‍മണ്ട് ആറ്
കുങ്കുമപ്പൂവ് അല്‍പം
പഞ്ചസാര രണ്ട്‌ േടബിള്‍സ്പൂണ്‍
ആല്‍മണ്ട്, പിസ്ത നുറുക്കിയത് അല്‍പം
 
ചുവട് കട്ടിയുെള്ളാരു നോണ്‍സ്റ്റിക് പാനില്‍, പാലൊഴിച്ച് തിളപ്പിക്കുക. (പകുതിയാവുന്നതുവരെ തിളപ്പിക്കണം) ആല്‍മണ്ടും കുങ്കുമപ്പൂവും പൊടിച്ചുവെയ്ക്കുക. ശേഷം പഞ്ചസാര, ആല്‍മണ്ട്- കുങ്കുമപ്പൂവ് പൊടി എന്നിവ ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക. അതിലേക്ക് ബുന്ദി ചേര്‍ത്ത് വേവിക്കുക. അഞ്ച് മിനിട്ട് വേവിക്കാം.  തീ കെടുത്തി, അടുപ്പില്‍ നിന്നിറക്കുക. ഇനി ആല്‍മണ്ടും പിസ്തയും വിതറി ഉപേയാഗിക്കാം.
 
sweet potato payasamസ്വീറ്റ് പൊട്ടറ്റോ പായസം
 
ക്രീം പാല്‍ ഒരു ലിറ്റര്‍
സ്വീറ്റ്‌ െപാട്ടേറ്റാ 250ഗ്രാം
ഏലക്കായ പൊടിച്ചത് കാല്‍ ടീസ്പൂണ്‍
പഞ്ചസാര കാല്‍ കപ്പ്
കുങ്കുമപ്പൂവ് അല്‍പം
ആല്‍മണ്ട് നുറുക്കിയത് ഒരു ടേബിള്‍സ്പൂണ്‍
 
സ്വീറ്റ് പൊട്ടേറ്റാ പുഴുങ്ങിവെയ്ക്കുക. അധികം കുഴഞ്ഞുപോവാതെ നോക്കണം. ഇനി തൊലി കളഞ്ഞ്,ഗ്രേറ്റ് ചെയ്യുക. ചുവടു കട്ടിയുള്ള പാനില്‍ പാല്‍ തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോള്‍, സ്വീറ്റ് പൊട്ടേറ്റാ ചേര്‍ക്കുക. മിതമായ തീയില്‍ വേവിക്കുക. പായസം കട്ടിയാവുന്നതുവരെ. കുങ്കുമപ്പൂവ് രണ്ട് ടേബിള്‍സ്പൂണ്‍ പാലില്‍ കുതിര്‍ക്കുക. ഇനി പായസത്തിലേക്ക് പഞ്ചസാര, ഏലക്കായ പൊടിച്ചത്, കുങ്കുമപ്പൂവ് പാലില്‍ കുതിര്‍ത്തത് എന്നിവ ചേര്‍ക്കുക. ശേഷം ആല്‍മണ്ട് നുറുക്കിയത് ഉപേയാഗിച്ച് അലങ്കരിക്കാം.
 
apricotആപ്രിക്കോട്ട് പായസം
 
 
നന്നായി വേവിച്ച അരി അര കപ്പ്
ആപ്രിക്കോട്ട് അരച്ചത് അര കപ്പ്
ആപ്രിക്കോട്ട് നുറുക്കിയത് രണ്ട് ടേബിള്‍സ്പൂണ്‍
പഞ്ചസാര അര കപ്പ്
ഏലക്കായ പൊടിച്ചത് അര ടീസ്പൂണ്‍
കുങ്കുമപ്പൂവ് അര ടീസ്പൂണ്‍
പാല്‍ രണ്ട് കപ്പ്
ആല്‍മണ്ട്, പിസ്ത നുറുക്കിയത് രണ്ട് ടീസ്പൂണ്‍
 
ആപ്രിക്കോട്ട് ചൂടുവെള്ളത്തില്‍ നാലോ അഞ്ചോ മണിക്കൂര്‍ കുതിര്‍ത്തുവെയ്ക്കുക. കുരുകളഞ്ഞശേഷം അരച്ചെടുക്കുക. ഒരു പാനില്‍ പാല്‍ തിളപ്പിക്കുക. അതിലേക്ക് അരി, പഞ്ചസാര, ആല്‍മണ്ട്, പിസ്ത, കുങ്കുമപ്പൂവ്, ഏലക്കായ പൊടിച്ചത് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ അഞ്ച് മുതല്‍ എട്ട് മിനിട്ട് വരെ തിളപ്പിക്കുക. അതിലേക്ക് ആപ്രിക്കോട്ട് അരച്ചതും ആപ്രിക്കോട്ട് മുറിച്ചതും ചേര്‍ക്കുക. നന്നായി ഇളക്കി അഞ്ച് മിനിട്ട് ചെറുതീയില്‍ വെയ്ക്കുക. ശേഷം അടുപ്പില്‍ നിന്നെടുത്ത് ആല്‍മണ്ടും പിസ്തയും ഉപയോഗിച്ച് അലങ്കരിക്കുക. 
 
poori payasamപൂരി പായസം
 
പൂരി നാല്
പാല്‍ ഒരു ലിറ്റര്‍
മില്‍ക്ക്മെയ്ഡ് അര ടിന്‍
കശുവണ്ടി, കറുത്തമുന്തിരി ഒരു ടേബിള്‍സ്പൂണ്‍
ഏലക്കായ പൊടിച്ചത് കാല്‍ ടീസ്പൂണ്‍
 
ആദ്യം തന്നെ പൂരി ചെറിയ കഷ്ണങ്ങളാക്കുക. ചുവട് കട്ടിയുള്ളൊരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ മില്‍ക്ക്മെയ്ഡ് ചേര്‍ത്ത് മിതമായ തീയില്‍ എട്ട് മിനിട്ട് വെയ്ക്കുക. അതിലേക്ക് നുറുക്കിയ പൂരി ചേര്‍ത്ത് മിതമായ തീയില്‍ എട്ട് മിനിട്ട് വേവിക്കുക. ശേഷം അടുപ്പില്‍ നിന്നിറക്കാം. തണുക്കുമ്പോള്‍ ഏലക്കായ പൊടിച്ചതും കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തതും ചേര്‍ത്ത് ഉപയോഗിക്കാം.
 
sewa guri payasamസേവ സാഗൂ പായസം
 
ചൗവ്വരി അര കപ്പ്
വെര്‍മിസെല്ലി അര കപ്പ്
പാല്‍ ഒരു ലിറ്റര്‍
കശുവണ്ടി നുറുക്കിയത് ഒരു ടീസ്പൂണ്‍
ഉണക്കമുന്തിരി ഒരു ടീസ്പൂണ്‍
മില്‍ക്ക്മെയ്ഡ് ഒരു ടിന്‍
നെയ്യ് ഒരു ടീസ്പൂണ്‍
വെള്ളം രണ്ട് കപ്പ്
 
ചൗവ്വരി നെയ്യില്‍ ഒരു മിനിട്ട് വറക്കുക. അതിലേക്ക് രണ്ട് കപ്പ് വെള്ളമൊഴിച്ച് പത്ത് മിനിട്ട് തിളപ്പിക്കാം. ശേഷം പാല്‍ ഒഴിച്ച് വീണ്ടും തിളപ്പിക്കുക. പത്ത് മുതല്‍ പതിനഞ്ച് മിനിട്ട് വരെ തിളപ്പിക്കണം. ശേഷം വറുത്ത വെര്‍മിസെല്ലി ചേര്‍ത്ത് പതിനഞ്ച് മിനിട്ട് തിളപ്പിക്കുക. അതിലേക്ക് മില്‍ക്ക്മെയ്ഡൊഴിച്ച് ചെറുതീയില്‍ അഞ്ച് മിനിട്ട് വെയ്ക്കുക. തുടര്‍ച്ചയായി ഇളക്കണം. അടുപ്പില്‍ നിന്നിറക്കുക. നെയ്യില്‍ കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തത് പായസത്തില്‍ വിതറുക.