ചേരുവകള്‍
പാല്‍ - രണ്ടു ലിറ്റര്‍
ഉണക്കല്‍ അരി - 100 ഗ്രാം
വെള്ളം - നാലു ലിറ്റര്‍
പഞ്ചസാര - അര കപ്പ്
അണ്ടിപ്പരിപ്പ് - 20 എണ്ണം
ഏലക്കാപൊടി - അര ടീസ്പൂണ്‍
നെയ്യ് - 4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം 
ചെറിയ ഓട്ടുരുളിയില്‍ പായസം ഉണ്ടാക്കിയാല്‍ ഏറെ രുചിയുണ്ടാകും. ഉരുളി ചൂടാക്കി രണ്ട് ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കി അതില്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. അതില്‍ പാല്‍ ഒഴിച്ചു തിളപ്പിച്ച് പകുതി വറ്റിക്കുക. 

ശേഷം കഴുകിയ അരി ചേര്‍ത്ത് നന്നായി വേവിക്കുക. പായസത്തിന് ലൈറ്റ് ബ്രൗണ്‍ കളര്‍ വരുമ്പോള്‍ ആവശ്യത്തിനു മാത്രം പഞ്ചസാര ചേര്‍ത്ത് ഇളക്കുക. അതിനുശേഷം ഏലക്ക പൊടിച്ചതും അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തെടുത്തതും പായസത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. 

പായസം നന്നായി കുറുകുമ്പോള്‍ നല്ല രുചി കിട്ടും. ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. അങ്ങനെ പിഷാരടിയ്ക്ക് പ്രിയപ്പെട്ട... കുടിച്ചാല്‍ ക്ഷീണമില്ലാത്ത ഉണക്കലരി പാല്‍പായസം റെഡി. 

Unakkalari payasam