ചേരുവകള്‍
പാവയ്ക്ക- 1/2 കഷണം
പച്ചക്കായ- 1/2 കഷണം
കാരറ്റ്- 1
ബീന്‍സ്- 5 എണ്ണം
ചേന- 1/2 കഷണം
മുരിങ്ങക്കായ- 2 എണ്ണം
പച്ചമുളക്- 1
കറിവേപ്പില- 1
തൈര്- 1 കപ്പ്
വെള്ളം- 1/4 കപ്പ്
തേങ്ങ ചിരകിയത് -1 കപ്പ്
ജീരകം- 1/2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി -1/4 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി -4 എണ്ണം ആവശ്യത്തിന്
ഉപ്പ് ആവശ്യാനുസരണം 

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് നീളത്തില്‍ മുറിച്ച പാവയ്ക്ക, കാരറ്റ്, പച്ചക്കായ, ബീന്‍സ്, ചേന, മുരിങ്ങക്കായ, ഇവ ഇടുക. ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവകൂടി ചേര്‍ത്ത് എട്ടുമിനിറ്റോളം ചെറുതീയില്‍ വേവിക്കുക. 

ഈ സമയം തേങ്ങയും പച്ചമുളകും ഒന്ന് ചതച്ചെടുക്കുക. പച്ചക്കറികള്‍ വെന്ത ശേഷം ഇതിലേക്ക് ചതച്ച തേങ്ങയും ചെറുതായി മുറിച്ച കറിവേപ്പിലയും ജീരകവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു മിനിറ്റു കൂടി വേവിക്കുക. 

ഇനി ഇതിലേക്ക് തൈര് കൂടി ചേര്‍ത്തു കൊടുക്കുക. പുളി അനുസരിച്ചു വേണം തൈര് ചേര്‍ക്കാന്‍. ഉപ്പു നോക്കി ആവശ്യമെങ്കില്‍ കുറച്ചു കൂടി ചേര്‍ത്തു കൊടുക്കുക. പിന്നീട് തീയില്‍ നിന്ന് പാത്രം വാങ്ങി വെക്കുക. അവിയല്‍ റെഡി. 

Aviyal