ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങള്‍: ഒരു വെര്‍ട്ടിക്കല്‍ കാഴ്ച. ഓണം മോജോ 01

ദൂരെ നിന്ന് നോക്കിയാല്‍ പൂവട്ടക തട്ടിത്തൂവിയത് പോലെ നീണ്ട് പരന്നു കിടക്കുന്ന പാടങ്ങള്‍. ഓരോ പാടത്തും ഓരോ നിറങ്ങള്‍. ഗുണ്ടല്‍പേട്ട് ഇപ്പോള്‍ ആസ്വാദകരെ കാത്ത് അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്. ഗുണ്ടല്‍പേട്ട് എത്തുന്നതിന് മുമ്പേ തന്നെ പൂമണവുമായി കള്ളക്കാറ്റെത്തും. ചെണ്ടുമല്ലിയും ജമന്തിയും വിടര്‍ന്ന് പുഞ്ചിരി തൂകി നില്‍ക്കുന്ന ഗുണ്ടല്‍പേട്ട് ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങള്‍ ഗുണ്ടല്‍പേട്ടിന് പൂക്കാലമാണ്. പോവാം ഗുണ്ടല്‍പേട്ട് കാഴ്ചകളിലേക്ക്. 
ഓണോ മോജോ 01

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section