കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോമും 3 ജി ഡിജിറ്റല്‍ വേള്‍ഡും സംയുക്തമായി സംഘടിപ്പിച്ച ഓണം സെല്‍ഫി മത്സരത്തിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഹോട്ടല്‍ താജ് ഗേറ്റ്​വെയിൽ നടന്ന ചടങ്ങില്‍ 3 ജി ഡിജിറ്റല്‍ വേള്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജി സമ്മാനമായ സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്തു.

കണ്ണൂര്‍ സ്വദേശി ജിനേഷ് ജോസഫിനാണ് ഒന്നാം സമ്മാനം. ജിനേഷിനു വേണ്ടി ദീപ ജിനേഷ് സമ്മാനം ഏറ്റുവാങ്ങി. രണ്ടാം സമ്മാനം തൃശൂര്‍ സ്വദേശി ഫ്രാങ്കോ ജോസഫും മൂന്നാം സ്ഥാനം നേടിയ ലിയാ ജോസഫിനുവേണ്ടി അനിലും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.

ബിജു (മാതൃഭൂമി മീഡിയ സൊല്യൂഷന്‍സ് മാനേജര്‍), മുഹമ്മദ് നദീര്‍ (3 ജി ഡിജിറ്റല്‍ വേള്‍ഡ് ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ്), മുഹമ്മദ് ജെയസല്‍ (3 ജി ഡിജിറ്റല്‍ വേള്‍ഡ്, സ്‌റ്റേറ്റ് ഹെഡ്) എന്നിവര്‍ സംബന്ധിച്ചു.

onam contest