ഈ സെല്‍ഫിക്കമ്പം ന്യൂജെനറേഷന്റെ മാത്രം കുത്തകയൊന്നുമല്ല. ഫോട്ടോകളും സെല്‍ഫികളും എടുത്താലേ ആഘോഷമേതും പൂര്‍ണമാകൂ എന്നു കരുതുന്നവരാണ് മാവേലിനാട്ടിലെ മഹാഭൂരിലക്ഷം പ്രജകളും. പുത്തന്‍ ഡ്രസില്‍ നന്നായി ഒരുങ്ങിയാലും നല്ലൊരു ലൊക്കേഷനില്‍ എത്തിയാലും ഒക്കെ മൊബൈല്‍ ക്യാമറ ഓണാക്കി, ഇഷ്ടമുള്ള ആംഗിളില്‍ ഫോണ്‍ പിടിച്ച് ഒന്നു ക്ലിക്ക് ചെയ്യാന്‍ ആരും മറക്കാറില്ല. അങ്ങനെയെങ്കില്‍, ഇത്തവണ ഒന്നൊന്നര ഓണം ആഘോഷിച്ചവരുടെ ഫോണിലുള്ള ഓര്‍മച്ചിത്രങ്ങള്‍ക്ക് എന്തു മിഴിവായിരിക്കും! 

ഓണക്കോടിയില്‍, പൂക്കളത്തിനു മുന്നില്‍, ഊഞ്ഞാലില്‍, സദ്യ കഴിച്ചപ്പോള്‍, ഓണക്കളികളില്‍ ഗപ്പടിച്ചപ്പോള്‍... അങ്ങനെ എത്രയെത്ര സെല്‍ഫികള്‍ നിങ്ങള്‍ ഈ ഓണനാളുകളില്‍ എടുത്തിരിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട നിങ്ങളുടെ സെല്‍ഫികള്‍ ഞങ്ങള്‍ക്കയയ്ക്കൂ, 3ജി ഡിജിറ്റല്‍ വേള്‍ഡ് നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി നേടാം.

മാതൃഭൂമി ഡോട്ട് കോമും 3ജി ഡിജിറ്റല്‍ വേള്‍ഡും ചേര്‍ന്നൊരുക്കുന്ന ഓണം സെല്‍ഫി കോണ്ടസ്റ്റില്‍ പങ്കെടുക്കുവാനുള്ള അവസരം ഈ മാസം 14 വരെയാണ്. നിങ്ങളുടെ ഓണസെല്‍ഫികള്‍ www.mathrubhumi.com/spiritualtiy/specials/onam2017/onamselfiecontest എന്ന ലിങ്കില്‍ അപ് ലോഡ് ചെയ്യുക. ഒരാള്‍ക്ക് എത്ര സെല്‍ഫികള്‍ വേണമെങ്കിലും അപ് ലോഡ് ചെയ്യാം. മല്‍സരത്തില്‍ പങ്കെടുക്കുവാനായി ഓണം സെല്‍ഫി കോണ്ടസ്റ്റിന്റെ പേജില്‍ എത്തി, നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും എന്റര്‍ ചെയ്യുക. അതിനുശേഷം സെല്‍ഫികള്‍ അപ്‌ലോഡ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന സെല്‍ഫികള്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. കൂടാതെ, മികച്ച സെല്‍ഫികള്‍ മാതൃഭൂമി ഡോട്ട് കോമിലെ ഫോട്ടോ ഗ്യാലറിയില്‍ പബ്ലിഷ് ചെയ്യും.

വേഗമാകട്ടെ, നല്ല കമന്റുകള്‍ ലഭിച്ച, ഒത്തിരി ലൈക്കുകള്‍ കിട്ടിയ ഓണസെല്‍ഫികള്‍ ഞങ്ങള്‍ക്കയയ്ക്കൂ. സ്വര്‍ണനാണയം സമ്മാനമായി നേടൂ.