തിരുവോണം : സാമ്പത്തികലാഭം ഉണ്ടാകുമെങ്കിലും കടബാദ്ധ്യതകള്‍ ഉള്ളതിനാല്‍ മിച്ചാനുഭവങ്ങള്‍കുറയും. വാഹനാപകടമുണ്ടാകുമെങ്കിലും അത്യാഹിതത്തില്‍ നിന്നും രക്ഷപ്പെടും. അദ്ധ്വാനവും ചുമതലയും വര്‍ദ്ധിയ്ക്കുന്ന വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. മാതാവിന് അസുഖങ്ങള്‍ വര്‍ദ്ധിയ്ക്കും. വിപരീത്രപ്രതികരണങ്ങള്‍ വന്നു ചേരുന്നതിനാല്‍ മനോവിഷമം തോന്നും. ആരോഗ്യം തൃപ്തികരമായികരിയ്ക്കുകയില്ല. ഉദ്യോഗം ഉപേക്ഷിച്ച വ്യാപാരമേഖലയില്‍ പ്രവേശിയ്ക്കും. 

ബന്ധുക്കളില്‍നിന്നും സഹായം ചെയ്തതു കൊടുത്തവരില്‍ നിന്നും വിപരീത്രപ്രതികരണങ്ങള്‍ വന്നുചേരും. മനശ്ചാഞ്ചല്യത്താല്‍ ഒന്നിലും ഉറച്ച തീരുമാനമെടുക്കുവാന്‍ കഴിയാതെ വരും. അനുചിത്രപ്രവൃത്തികളില്‍ ഏര്‍പ്പെട്ട പുത്രനെ രക്ഷിയ്ക്കാന്‍ സുഹൃത്തിന്റെ സഹായം തേടും. ആദര്‍ശവാദം ആപത്തിനു വഴിയൊരുക്കും. അപവാദാരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനായതില്‍ ആശ്വാസമാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിയ്ക്കണം. നീതിന്യായങ്ങള്‍ നടപ്പിലാക്കുവാന്‍ നിയമപാലകരുടെ സഹായം തേടും. 

ദുശ്ശീലങ്ങള്‍ ഉപേക്ഷിയ്ക്കുവാന്‍ ഉള്‍പ്രേരണയുണ്ടാകും. പട്ടണവികസനം ഉണ്ടാകും എന്നറിഞ്ഞതിനാല്‍ ഭൂമിവില്പന തല്‍ക്കാലം നിര്‍ത്തിവെയ്ക്കും. നിരവധി ചുമതലകള്‍ ഏറ്റെടുക്കേണ്ടതായി വരും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. സുഖദു:ഖങ്ങള്‍ ഒരുപോലെ സ്വീകരിയ്ക്കു വാനുള്ള മാനസിക അവസ്ഥ വന്നുചേരും. 

കൂറുമാറി പ്രവര്‍ത്തിയ്ക്കുന്നതിനാല്‍ കക്ഷി രാഷ്ട്രീയ മത്സരങ്ങളില്‍ വിജയസാദ്ധ്യത കുറയും. അവതരണശൈലിയില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിയ്ക്കണം. അവഗണിയ്ക്കപ്പെട്ട അവസ്ഥകള്‍ മാറി പരിഗണിയ്ക്കപ്പെടുന്നതിനാല്‍ ആശ്വാസം തോന്നും. വാഹന ഉപയോഗത്തില്‍ ശ്രദ്ധിയ്ക്കണം. അന്ധമായ അമിതവിശ്വാസം അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും.

അവിട്ടം : മംഗളവേളയില്‍ വെച്ച് വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകുന്നത് പുതിയ ആശയങ്ങള്‍ക്കും പ്രവര്‍ത്തനതലങ്ങള്‍ക്കും ചിന്തകള്‍ക്കും വഴിയൊരുക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങള്‍ അനുഭവപ്പെടും. അവഗണിയ്ക്കപ്പെട്ട കാര്യങ്ങള്‍ പരിഗണിയ്ക്കപ്പെടുന്നതിനാല്‍ ആശ്വാസം തോന്നും, വിദഗ്ദ്ധചികിത്സകളാലും ഭക്ഷണക്രമീകരണങ്ങളാലും ആരോഗ്യം തൃപ്തികരമായിരിയ്ക്കും. ജീവിതപങ്കാളിയുടെ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും യുക്തമായ തീരുമാനങ്ങള്‍ സ്വീകരിയ്ക്കുവാന്‍ ഉപകരിയ്ക്കും. 

പ്രതി സന്ധികളില്‍ തളരാതെ പ്രവര്‍ത്തിയ്ക്കുവാന്‍ ആര്‍ജ്ജവമുണ്ടാകും. സഹായ മനഃസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിയ്ക്കണം. പൊതുപ്രവര്‍ത്തനങ്ങളില്‍ സര്‍വ്വാത്മനാ സഹകരിയ്ക്കുന്നതിനാല്‍ പ്രകീര്‍ത്തിനേടും. ആദരണീയരുടെ കൂട്ടത്തില്‍ സ്ഥാനം ലഭിച്ചതില്‍ ആത്മാഭിമാനം തോന്നും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച മറ്റൊരു പാഠ്യപദ്ധതിയ്ക്ക് ചേരും. ജാതിമതഭേദമില്ലാതെ പ്രവര്‍ത്തിയ്ക്കുന്നതിനാല്‍ പൊതുജനപ്രീതി നേടും. ഉത്തരവാദിത്വമില്ലാത്ത ജോലിക്കാരെ പിരിച്ചുവിട്ടു കര്‍മ്മോത്സകരായവരെ നിയമി യ്ക്കും. 

അന്യരുടെ പണവും സ്വന്തം ആശയങ്ങളും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവര്‍ത്ത നങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ ഇന്റര്‍വ്യൂ, കലാകായികമത്സരങ്ങള്‍, പരീക്ഷണനിരീക്ഷണങ്ങള്‍ തുടങ്ങിയവയില്‍ വിജയിയ്ക്കും. ആശയവിനിമയങ്ങളില്‍ അബദ്ധങ്ങള്‍ ഒഴിവാക്കുവാന്‍ സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ ഉള്‍പ്രേരണയുണ്ടാകും. 

ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങുവാന്‍ നിര്‍ബ്ബന്ധിതനാകും. പകര്‍ച്ചവ്യാധി പിടിപെടാനും വിദേശഉദ്യോഗം നഷ്ടപ്പെടാനും സാ ദ്ധ്യതയുണ്ട്. നാഡീ-ശിരോരോഗപീഡകളാല്‍ ദോഹാസ്വാസ്ഥ്യം അനുഭവപ്പെടും. പ്ലേ ശ കരമായ വിഷയങ്ങളാണെങ്കിലും വേണ്ടവിധത്തില്‍ നിറവേറ്റുവാനും അതിജീവിയ്ക്കുവാനും സാധിയ്ക്കും.

ഉപരിപഠനം, ആഗോള അംഗീകാരം, ജനപ്രീതി അശ്വതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഇങ്ങനെ 

* വിദേശ വാസം, പരീക്ഷാ, നറുക്കെടുപ്പുകളില്‍ വിജയം, പുതുവര്‍ഷം ഭരണി നക്ഷത്രത്തിന് ഇങ്ങനെ 

മകനെ ഓര്‍ത്ത് അഭിമാനിക്കാം പുതുവര്‍ഷം കാര്‍ത്തിക നക്ഷത്രത്തിന് ഇങ്ങനെ

സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പിക്കരുത് രോഹിണി നക്ഷത്രത്തിന് പുതുവര്‍ഷം കഠിനം

മത്സരരംഗങ്ങളില്‍ വിജയം മകയിരം നക്ഷത്രത്തിന് പുതുവര്‍ഷം അനായാസം

തിരുവാതിരയ്ക്ക് സാമ്പത്തിക നേട്ടം പുണര്‍തത്തിന് പരീക്ഷാ വിജയം

പൂയത്തിന് സര്‍വ്വകാര്യവിജയം ആയില്യത്തിന് ശത്രുക്കള്‍ മിത്രങ്ങളാകും.

മകത്തിന് ആഗ്രഹ സാഫല്യം പൂരത്തിന് കുടുംബജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും

ഉത്രത്തിന് ദാമ്പത്യ ഐക്യം അത്തത്തിന് ജനപിന്തുണ

* ചിത്രയ്ക്ക് സാമ്പത്തിക ലാഭം ചോതി സര്‍വ്വാദരണീയനാകും

ത്യക്കേട്ടയ്ക്ക് ദാമ്പത്യ ഐക്യവും സന്താനഭാഗ്യവും മൂലത്തിന് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം

* പൂരാടത്തിന് നറുക്കെടുപ്പുകളില്‍ വിജയം ഉത്രാടത്തിന് വിദേശ ഉദ്യോഗം