ഉത്രട്ടാതി: സഹോദരസുഹ്യത്തിന്റെ സഹായത്താല്‍ നിലനില്‍പിന്നാധാരമായ ഉദ്യോഗം ലഭിക്കും. ലാഭം കുറഞ്ഞ കരാറു ജോലികള്‍ ഉപേക്ഷിയ്ക്കുകയാവും നന്നാവുക. മാതാവിനും മാതൃബന്ധുക്കള്‍ക്കും ദോഷകാലമാണ്. സത്യാവസ്ഥകള്‍ അറിഞ്ഞുപ്രവര്‍ത്തിയ്ക്കുന്നതിനാല്‍ മിഥ്യാധാരണകള്‍ ഒഴിവാകും. പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യ പ്രാപ്തതിനേടും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത, വര്‍ദ്ധിയ്ക്കും. 

വിദേശഉദ്യോഗം ലഭിയ്ക്കുമെങ്കിലും ശമ്പളം കൃത്യസമയത്ത് ലഭിയ്ക്കുകയില്ല. സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഭരണസംവിധാനത്തിലുള്ള അപര്യാപ്തതകളെ അതിജീവിയ്ക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിയ്ക്കും. സ്വന്തം കാര്യങ്ങള്‍ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളില്‍ ഇടപ്പെടുന്ന പ്രവണത ഉപേക്ഷിയ്ക്കണം. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്ര മിയ്ക്കുന്നത് അബദ്ധമാകും. 

സുരക്ഷാനടപടികള്‍ സുശക്തമാക്കി ചെയ്യുന്ന കാര്യങ്ങള്‍ ഭാവിയിലേയ്ക്ക് അനുകൂലമായിത്തീരും. പരസ്പരവിരുദ്ധമായ തോന്നലുകളെ അതിജീവിയ് ക്കുവാന്‍ വിദഗ്ദ്ധരുടെ നിര്‍ദ്ദേശം തേടും. അഭിപ്രായസമന്വയത്തിന് അത്യന്തം ക്ഷമയും സഹനശക്തിയും വേണ്ടിവരും. ദാമ്പത്യ ഐക്യതയ്ക്ക് ആത്മനിയന്ത്രണവും വിട്ടുവീഴ്ചാ മനോഭാവവും വേണ്ടിവരും. പലരോടും സഹാനുഭൂതിയും സഹായമനഃസ്ഥിതിയും തോന്നുമെങ്കിലും സ്വന്തം നിലനില്‍പിന് നിദാനമല്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടരുത്. 

ചിന്തകള്‍ക്കതീതമായി കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരുമെങ്കിലും അഹംഭാവം ഒഴിവാക്കണം. സമയോചിതമായ ഇടപെടലുകളാല്‍ ഭീമമായ നഷ്ടപെടലുകളില്‍ നിന്നും രക്ഷപ്പെടും. പറയു ന്നവാക്കുകളില്‍ അബദ്ധമുണ്ടാകാതെ സൂക്ഷിയ്ക്കണം. ഏതൊരുകാര്യങ്ങള്‍ക്കുംകൂടുതല്‍ അദ്ധ്വാനവും പ്രയത്നവും യാത്രാക്ലേശവും പരസഹായവും വേണ്ടിവരും. നിരവധികാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനാല്‍ ചിലത് വിട്ടുപോകും.

രേവതി: സംരക്ഷിയ്ക്കപ്പെടേണ്ടവരില്‍ നിന്നും വിപരീത്രപ്രതികരണങ്ങള്‍ വന്നുചേരുന്നതിനാല്‍ മാനസികസംഘര്‍ഷം വര്‍ദ്ധിയ്ക്കും. അസമയങ്ങളിലുള്ള യാത്ര ഉപേക്ഷിയ്ക്കണം. വരവും ചെലവും തുല്യമായിരിയ്ക്കും. പാര്‍ശ്വഫലങ്ങളുള്ള മരുന്നുകള്‍ ഉപേക്ഷിയ്ക്കും. ഉത്തരവാദിത്വമില്ലാത്ത ജോലിക്കാരെ പിരിച്ചുവിട്ട് ഉത്സാഹികളായവരെ നിയമിയക്കും. അനാരോഗ്യത്താല്‍ പലപ്പോഴും ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിയ്ക്കുവാന്‍ കാല താമസം നേരിടും. 

ഔദ്യോഗിക തലത്തില്‍ ചുമതലകളും യാത്രാക്ലേശവും അധികാരപരിധിയും വര്‍ദ്ധിയ്ക്കും. രേഖയില്ലാത്ത പണമിടപാടുകളില്‍ കഷ്ടനഷ്ടങ്ങളും മാനഹാനിയും വന്നുചേരും. ഈശ്വരപ്രാര്‍ത്ഥനകളാലും വിദഗ്ദ്ധചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. സ്വന്തം നിലപാടില്‍ നിന്നും വ്യതിചലിയ്ക്കാത്തതില്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കും. അനാരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും അവധിയെടുക്കുവാന്‍ പ്രേരിപ്പിയ്ക്കും. 

പണം മുന്‍കൂട്ടി ചെലവാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാവും നല്ലത്. അറിയാത്ത കാര്യങ്ങളില്‍ ഗ്രഹിതം പറയരുത്. സുഹൃ ത്തിന്റെ സമയോചിതമായ ഇടപെടലുകളാല്‍ അപ്രകീര്‍ത്തി ഒഴിവാകും. മാതാപിതാക്ക ളുടെ ഇഷ്ടമനുസരിച്ച പ്രവര്‍ത്തിയ്ക്കുന്നതില്‍ ആത്മസംതൃപ്തിയുണ്ടാകും. മേലധികാരിയുടെ അനാവശ്യസംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുവാന്‍ നിര്‍ബ്ബന്ധിതനാകും. മേലധികാരി ചെയ്തു വെച്ച അബദ്ധങ്ങള്‍ക്ക് വിശദീകരണം നല്‍കുവാനിടവരും. 

അശരണര്‍ക്കും അനാഥര്‍ക്കും അന്നവസ്ത്രദാനാദികള്‍ നടത്തുന്നതിനാല്‍ ആശ്വാസമുണ്ടാകും. വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും. അപ്രധാനങ്ങളായ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടാല്‍ അബദ്ധങ്ങള്‍ വന്നുചേരും. സത്യാവസ്ഥ ബോധിപ്പിച്ചാലും മറ്റുള്ളവര്‍ക്ക് യഥാര്‍ത്ഥമായി തോന്നുകയില്ല. പ്രമേഹ-നീര്‍ദ്ദോഷരോഗപീഡകളാല്‍ അസ്വാസ്ഥ്യം അനുഭവപ്പെടും.

നിങ്ങളുടെ പുതുവര്‍ഷം എങ്ങനെയെന്ന് അറിയാം

ഉപരിപഠനം, ആഗോള അംഗീകാരം, ജനപ്രീതി അശ്വതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഇങ്ങനെ 

* വിദേശ വാസം, പരീക്ഷാ, നറുക്കെടുപ്പുകളില്‍ വിജയം, പുതുവര്‍ഷം ഭരണി നക്ഷത്രത്തിന് ഇങ്ങനെ 

മകനെ ഓര്‍ത്ത് അഭിമാനിക്കാം പുതുവര്‍ഷം കാര്‍ത്തിക നക്ഷത്രത്തിന് ഇങ്ങനെ

സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പിക്കരുത് രോഹിണി നക്ഷത്രത്തിന് പുതുവര്‍ഷം കഠിനം

മത്സരരംഗങ്ങളില്‍ വിജയം മകയിരം നക്ഷത്രത്തിന് പുതുവര്‍ഷം അനായാസം

തിരുവാതിരയ്ക്ക് സാമ്പത്തിക നേട്ടം പുണര്‍തത്തിന് പരീക്ഷാ വിജയം

പൂയത്തിന് സര്‍വ്വകാര്യവിജയം ആയില്യത്തിന് ശത്രുക്കള്‍ മിത്രങ്ങളാകും.

മകത്തിന് ആഗ്രഹ സാഫല്യം പൂരത്തിന് കുടുംബജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും

ഉത്രത്തിന് ദാമ്പത്യ ഐക്യം അത്തത്തിന് ജനപിന്തുണ

* ചിത്രയ്ക്ക് സാമ്പത്തിക ലാഭം ചോതി സര്‍വ്വാദരണീയനാകും

ത്യക്കേട്ടയ്ക്ക് ദാമ്പത്യ ഐക്യവും സന്താനഭാഗ്യവും മൂലത്തിന് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം

പൂരാടത്തിന് നറുക്കെടുപ്പുകളില്‍ വിജയം ഉത്രാടത്തിന് വിദേശ ഉദ്യോഗം

തിരുവോണത്തിന് ആദര്‍ശവാദം അപകടം വരുത്തും, അവിട്ടം വഞ്ചകന്‍മാരെ സൂക്ഷിക്കണം

* ചതയത്തിന് സന്താനഭാഗ്യം പൂരോരുട്ടാതി വഞ്ചകന്‍മാരെ കരുതിയിരിക്കണം