ത്യക്കേട്ട : സ്വജനവിരോധം വര്‍ദ്ധിയ്ക്കും. വാഹനഉപയോഗത്തില്‍ വളരെ ശ്രദ്ധയും സൂക്ഷമതയും നിയന്ത്രണവും വേണം. പൂര്‍വ്വികസ്വത്ത് ലഭിയ്ക്കും. പകര്‍ച്ചവ്യാധി പിടിപെടും. പ്രലോഭനങ്ങളില്‍ അകപെടരുത്. നിര്‍ത്തിവെച്ച പാഠ്യപദ്ധതി പുനരാരംഭിയ്ക്കും. കീഴ് ജീവനക്കാര്‍ വരുത്തിവെച്ച അബദ്ധങ്ങള്‍ പരിഹരിയ്ക്കും. വിട്ടുവീഴ്ചാമനോഭാവത്താല്‍ ദാമ്പത്യ ഐക്യതയും സന്താനഭാഗ്യവും ഉണ്ടാകും. ബന്ധുസഹായത്താല്‍ വിവാഹം തീരുമാനമാകും. 

കാഴ്ചപ്പാടിന്റെ വ്യത്യസ്തതകളാല്‍ സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. ഓര്‍മ്മശക്തിക്കുറവിനാല്‍ പണമിടപാടുകളില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറും. ഉപഭോക്താവിന്റെ താല്പര്യം പരിഗണിച്ച് ഉല്പന്നങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ നടപടികളെടുക്കും. ജാതിമതഭേദമില്ലാതെ പ്രവര്‍ത്തിയ്ക്കുന്നതിനാല്‍ പൊതുജന പ്രീതി നേടും. ഗുണനിലവാരം കുറഞ്ഞ ഗ്യഹോപകരണങ്ങളില്‍ നിന്നും അഗ്നിഭീതിയ്ക്ക് സാദ്ധ്യതയുണ്ട്. തിരസ്‌കരണമനോഭാവത്തോടുകൂടിയ മേലുദ്യോഗസ്ഥന്റെ സമീപനം മനോവിഷമത്തിനു വഴിയൊരുക്കും.

അനുമോദനങ്ങള്‍ കേള്‍ക്കുവാനിടവരുമെങ്കിലും ആത്മപ്രശംസ ഒഴിവാക്കണം. ഉദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിയ്ക്കാന്‍ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. അബദ്ധങ്ങളില്‍ നിന്നും സുഹൃത്തുക്കളെയും, സഹോദരങ്ങ ളേയും രക്ഷിയ്ക്കുവാന്‍ സാധിയ്ക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഒഴിവാക്കി പ്രകൃതിഭക്ഷണരീതി അനുവര്‍ത്തിയ്ക്കും. 

വ്യക്തിസ്വാതന്ത്ര്യത്താല്‍ പുതിയ ഭരണപരിഷ്‌കാരം പ്രവര്‍ത്തനതലത്തില്‍ ആവിഷ്‌ക്കരിയ്ക്കും. പരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതിസമര്‍പ്പണത്തിനു അകാരണകാലതാമസം നേരിടും. ശിരോ- നീര്‍ദ്ദോഷ വാതരോഗങ്ങള്‍ക്ക് ആയുര്‍വ്വേദചികിത്സ തുടങ്ങി വെയ്ക്കും. പിതൃതുല്യനായ ബന്ധുവിന്റെ അകാലവിയോഗത്തില്‍ അതീവദുഃഖമനുഭവപ്പെടും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിയ്ക്കണം.

മൂലം : നിഗമനങ്ങള്‍ ശരിയാണെന്നുതോന്നുന്നതിനാല്‍ ആത്മാര്‍ത്ഥസുഹൃത്തിനെ അബദ്ധത്തില്‍ നിന്നും രക്ഷിയ്ക്കുവാന്‍ സാധിയ്ക്കും. വിവിധങ്ങളും, വ്യത്യസ്തങ്ങളുമായ പ്രവൃ ത്തികള്‍ സമയബന്ധിതമായി ചെയ്യുവാനുള്ള പദ്ധതികള്‍ ലക്ഷ്യപ്രാപ്തി നേടും. ഗര്‍ഭമല സുവാനിടയുള്ളതിനാല്‍ ഗര്‍ഭപരിരക്ഷയും, വിശ്രമവും വേണ്ടി വരും. അസുഖാവസ്ഥയിലായ മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിയ്ക്കുവാന്‍ അന്യദേശത്തേയ്ക്ക് കൊണ്ടു പോ
കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാന്‍ അവസരമുണ്ടാകും. വിഭവസമാഹരണയജ്ഞത്തില്‍ അന്തിമനിമിഷത്തില്‍ ലക്ഷ്യപ്രാപ്തത്തി നേടും. 

ഉദ്ദേശിച്ച വിഷ യത്തില്‍ തുടര്‍ന്നു പഠിയ്ക്കുവാന്‍ സാധിയ്ക്കും. മേലധികാരിയുടെ പ്രതിനിധിയായി പല പ്പോഴും ജോലിചെയ്യേണ്ടതായിവരും. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടു ന്നതും സ്വന്തം ചുമതലകള്‍ അന്യരെ ഏല്പിയ്ക്കുന്നതും അബദ്ധമാകും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച മറ്റൊരു പാഠ്യപദ്ധതിയ്ക്കു ചേരും. പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തുവാന്‍ നിര്‍ബന്ധിതനാകും. 

ഹ്യദയനാഡീരോഗപീഡകള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരും. വ്യായാമം പ്രാണായാമം തുടങ്ങിയവ അനുവര്‍ത്തിച്ചുവരുന്നതിനാല്‍ ആരോഗ്യം തൃപ്തികരമായിരിയ്ക്കും. ആധുനികസംവിധാനവും പൌരാണികസം സ്‌കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള പുതിയ പദ്ധതികള്‍ക്കു രൂപകല്പന ചെയ്യുവാനിടവരും. 

ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിയ്ക്കാത്തതിനാല്‍ ഉപരിപഠനത്തിനു ചേരും. സഹകരണപ്രസ്ഥാനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിയ്ക്കുവാനിടവരുമെങ്കിലും സാമ്പത്തിക വിഭാഗത്തില്‍ നിന്നും പിന്മാറുകയാണു നല്ലത്. സുദീര്‍ഘമായ ചര്‍ച്ചയിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിയ്ക്കുവാന്‍ സാധിയ്ക്കും. ഭയഭക്തിബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. വിശേഷപ്പെട്ട ദേവാലയദര്‍ശനത്തിനു യോഗമുണ്ട്.

ഉപരിപഠനം, ആഗോള അംഗീകാരം, ജനപ്രീതി അശ്വതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഇങ്ങനെ 

* വിദേശ വാസം, പരീക്ഷാ, നറുക്കെടുപ്പുകളില്‍ വിജയം, പുതുവര്‍ഷം ഭരണി നക്ഷത്രത്തിന് ഇങ്ങനെ 

മകനെ ഓര്‍ത്ത് അഭിമാനിക്കാം പുതുവര്‍ഷം കാര്‍ത്തിക നക്ഷത്രത്തിന് ഇങ്ങനെ

സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പിക്കരുത് രോഹിണി നക്ഷത്രത്തിന് പുതുവര്‍ഷം കഠിനം

മത്സരരംഗങ്ങളില്‍ വിജയം മകയിരം നക്ഷത്രത്തിന് പുതുവര്‍ഷം അനായാസം

തിരുവാതിരയ്ക്ക് സാമ്പത്തിക നേട്ടം പുണര്‍തത്തിന് പരീക്ഷാ വിജയം

പൂയത്തിന് സര്‍വ്വകാര്യവിജയം ആയില്യത്തിന് ശത്രുക്കള്‍ മിത്രങ്ങളാകും.

മകത്തിന് ആഗ്രഹ സാഫല്യം പൂരത്തിന് കുടുംബജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും

ഉത്രത്തിന് ദാമ്പത്യ ഐക്യം അത്തത്തിന് ജനപിന്തുണ

* ചിത്രയ്ക്ക് സാമ്പത്തിക ലാഭം ചോതി സര്‍വ്വാദരണീയനാകും

* വിശാഖത്തിന് സല്‍കീര്‍ത്തി അനിഴത്തിന് ഉദ്യോഗമാറ്റം