ചതയം : സദ്ചിന്തകളാല്‍ സജ്ജനസംസര്‍ഗ്ഗം ഉണ്ടാകും. ഈശ്വരപ്രാര്‍ത്ഥനകളാലും വിദഗ്ദ്ധചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. സങ്കുചിതമനോഭാവം ഉപേക്ഷിച്ച വിശാലമനഃസ്ഥിതിയോടുകൂടിയ സമീപനം സല്‍കീര്‍ത്തിയ്ക്കും സജ്ജനപ്രീതിക്കും വഴിയൊരുക്കും. ഭയഭക്തിബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിയ്ക്കും. അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യ പ്രാപ്തത്തിനേടും.

വിദേശബന്ധമുള്ള വ്യാപാര-വിതരണ മേഖല പുനരാരംഭിയ്ക്കും. കക്ഷി രാഷ്ട്രീയ മത്സരങ്ങളില്‍ വിജയസാദ്ധ്യത കുറയും. നിരവധി കാര്യങ്ങള്‍ നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ ചെയ്തതു തീര്‍ക്കുവാന്‍ സാധിയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അകാരണഭയവും ഉദാസീനമനോഭാവവും ഉണ്ടാകും. സാരസ്വതഘ്യതം കാലത്ത് കുളിച്ചു സേവിയ്ക്കുന്നത് ഓര്‍മ്മശക്തിയ്ക്ക് ഉപകരിയ്ക്കും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ നിന്നും യുക്തിപൂര്‍വ്വം പിന്മാറും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്നതില്‍ ആത്മ സംതൃപ്തിയുണ്ടാകും. 

പ്രവര്‍ത്തന മേഖലകളില്‍ അഭൂതപൂര്‍വ്വമായ പുരോഗതിയും സാമ്പ ത്തിക നേട്ടവും ഉണ്ടാകും.അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശത്താല്‍ ഭൂമിക്രയവികയ ങ്ങളില്‍ പണം മുടക്കും. ആധുനികസംവിധാനവും പൌരാണികസംസ്‌കാരവും സമന്വയി പ്പിച്ചു കൊണ്ടുള്ള പുതിയ പദ്ധതികള്‍ക്കു രൂപകല്പന ചെയ്യുവാനിടവരും. 

ആത്മവിമര്‍ശനത്താല്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കുവാന്‍ സാധിയ്ക്കും.സ്വയം നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറി രക്ഷിതാക്കള്‍ നിശ്ചയിയ്ക്കുന്നതിനു തയ്യാറാകും. ജീവിത പങ്കാളിയുടെ ആശയങ്ങള്‍ വിപരീതസാഹചര്യങ്ങളെ അതിജീവിയ്ക്കുവാന്‍ സഹായകമാകും. ശുഭകര്‍മ്മങ്ങള്‍ക്കും സല്‍കര്‍മ്മങ്ങള്‍ക്കും ആത്മാര്‍ത്ഥമായി സഹകരിയ്ക്കും. സ്വപ്തന സാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

പൂരോരുട്ടാതി : സുഹൃത്ത്‌സഹായഗുണത്താല്‍ പുതിയപ്രവര്‍ത്തന മേഖലകള്‍ക്ക് തുടക്കം കുറിയ്ക്കും. പ്രത്യുപകാരം ചെയ്യുവാന്‍ അവസരമുണ്ടാകും. പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ അനിശ്ചിതാവസ്ഥകള്‍ തരണം ചെയ്യും. മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ സാധിയ്ക്കും. മുന്‍കോപമുള്ള മേലധികാരിയുടെ സ്ഥലംമാറ്റം ആശ്വാസമുണ്ടാക്കും. പ്രലോഭനങ്ങള്‍ പലതും വന്നുചേരുമെങ്കിലും അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശം തേടാതെ പണം മുടക്കരുത്. 

പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിയ്ക്കുവാന്‍ ആത്മപ്രചോദനമുണ്ടാകും. സംതൃപ്തിയുള്ള ഗൃഹംവാങ്ങി താമസിച്ചുതുടങ്ങും. വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിയ്ക്കണം. മുന്‍കൂട്ടി പണം മുടക്കിയുള്ള പ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രത്യേക ഈശ്വരപ്രാര്‍ത്ഥനകള്‍ നടത്തുവാനിടവരും. ഗ്യഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസിച്ചു തുടങ്ങും. വാഹനം മാറ്റിവാങ്ങുവാനിടവരും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ സന്താനഭാഗ്യമുണ്ടാകും. തൊഴില്‍രംഗ ങ്ങളില്‍ പ്രകടമായ മാറ്റം അനുഭവപ്പെടും. 

പൌരാണികസംസ്‌ക്കാരവും ആധുനികസംവിധാനവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിയ്ക്കും. ചില ചുമതലകള്‍ കീഴ്ചജീവനക്കാരെ ഏല്‍പിച്ച് മേലധികാരിയുടെ പദ്ധതിയ്ക്ക് സഹായിയ്ക്കുന്നത് പ്രവൃത്തി പരിചയത്തിന് വഴിയൊരുക്കും. തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട മാനസിക സംഘര്‍ഷം വര്‍ദ്ധിയ്ക്കും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിയ്ക്കും. പകര്‍ച്ച വ്യാധി പിടിപെടും.

രക്ഷിതാക്കള്‍ക്ക് അസുഖം വര്‍ദ്ധിയ്ക്കുവാനിടയുണ്ട്. വിഭാവനം ചെയ്തത പദ്ധതികള്‍ പ്രാബല്യത്തിലും ഫലത്തിലും വന്നുചേരും. ഹ്യദ്-നാഡീരോഗപീഡകളാല്‍ ആശുപ്രതിവാസവും വിശ്രമവും വേണ്ടിവരും. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിയ്ക്കുവാന്‍ വിട്ടുവീഴ്ചാമനോഭാവം കൈകൊള്ളുവാനിടവരും. സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിയ്ക്കണം. അഭിമാനത്തെ ചോദ്യം ചെയ്തത്തില്‍ മനോവിഷമം തോന്നുമെങ്കിലും ഉദ്യോഗമുപേക്ഷിയ്ക്കരുത്.

ഉപരിപഠനം, ആഗോള അംഗീകാരം, ജനപ്രീതി അശ്വതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഇങ്ങനെ 

* വിദേശ വാസം, പരീക്ഷാ, നറുക്കെടുപ്പുകളില്‍ വിജയം, പുതുവര്‍ഷം ഭരണി നക്ഷത്രത്തിന് ഇങ്ങനെ 

മകനെ ഓര്‍ത്ത് അഭിമാനിക്കാം പുതുവര്‍ഷം കാര്‍ത്തിക നക്ഷത്രത്തിന് ഇങ്ങനെ

സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പിക്കരുത് രോഹിണി നക്ഷത്രത്തിന് പുതുവര്‍ഷം കഠിനം

മത്സരരംഗങ്ങളില്‍ വിജയം മകയിരം നക്ഷത്രത്തിന് പുതുവര്‍ഷം അനായാസം

തിരുവാതിരയ്ക്ക് സാമ്പത്തിക നേട്ടം പുണര്‍തത്തിന് പരീക്ഷാ വിജയം

പൂയത്തിന് സര്‍വ്വകാര്യവിജയം ആയില്യത്തിന് ശത്രുക്കള്‍ മിത്രങ്ങളാകും.

മകത്തിന് ആഗ്രഹ സാഫല്യം പൂരത്തിന് കുടുംബജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും

ഉത്രത്തിന് ദാമ്പത്യ ഐക്യം അത്തത്തിന് ജനപിന്തുണ

* ചിത്രയ്ക്ക് സാമ്പത്തിക ലാഭം ചോതി സര്‍വ്വാദരണീയനാകും

ത്യക്കേട്ടയ്ക്ക് ദാമ്പത്യ ഐക്യവും സന്താനഭാഗ്യവും മൂലത്തിന് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം

പൂരാടത്തിന് നറുക്കെടുപ്പുകളില്‍ വിജയം ഉത്രാടത്തിന് വിദേശ ഉദ്യോഗം

* തിരുവോണത്തിന് ആദര്‍ശവാദം അപകടം വരുത്തും, അവിട്ടം വഞ്ചകന്‍മാരെ സൂക്ഷിക്കണം