പൂയം : അവസരോചിതമായി പ്രവര്‍ത്തിയ്ക്കുവാനുള്ള സമചിത്തതയും, യുക്തിയും അനുകൂല സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തില്‍ ആത്മാഭിമാനം തോന്നും. പൊതുജന ആവശ്യം മാനിച്ച് ഉല്പന്നങ്ങള്‍ക്ക് ഗുണനിലവാരം വര്‍ദ്ധിപ്പിയ്ക്കും. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗ്യഹപ്രവേശന കര്‍മ്മം നിര്‍വ്വഹിക്കും. കടം കൊടുത്ത സംഖ്യ മദ്ധ്യസ്ഥര്‍ മുഖാന്തിരം ഗഡുക്കളായി ലഭിയ്ക്കുവാന്‍ ധാരണയാകും. 

വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിയ്ക്കുവാന്‍ സാധിച്ചതിനാല്‍ പ്രോത്സാഹന സമ്മാനം ലഭിയ്ക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വ്യതിയുണ്ടാകും. ശുചിത്വപരിപാലനത്തിന് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കും. നാഡീ-അസ്ഥി-ശ്വാസസംബന്ധമായ രോഗങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സകള്‍ ആവശ്യമായി വരും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി യോഗാഭ്യാസവും പ്രാണായാമവും വ്യായാമവും ശീലിയ്ക്കും. വസ്തുവാങ്ങി ഗ്യഹം നിര്‍മ്മിച്ച് അധിവസിയ്ക്കുന്നതിന് യോഗമുണ്ട്. 

കുടുംബസംരക്ഷണ ചുമതലയില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ സാധിയ്ക്കുകയില്ല. വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ അശാന്തപരിശ്രമം വേണ്ടിവരും. പുന:പരീക്ഷയില്‍ വിജയശതമാനം വര്‍ദ്ധിയ്ക്കും. ഉദ്ദേശിച്ച വിഷയത്തില്‍ ആഗ്രഹിച്ച സ്ഥാപനത്തില്‍ ഉപരിപഠനത്തിനു ചേരുവാന്‍ സാധിയ്ക്കും. നിയുക്തപദവി യില്‍ നിന്നും സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഗര്‍ഭമലസുവനിടയുള്ളതി നാല്‍ അവധിയെടുത്ത് വിശ്രമം വേണ്ടിവരും.

ഗുരുകാരണവന്മാരുടെ വാക്കുകള്‍ അനുസരിയ്ക്കുന്നതിനാല്‍ സര്‍വ്വകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. പുതിയ ഭരണസംവിധാ നം പ്രയോജനകരമാകും വിധത്തില്‍ അനുഭവത്തില്‍ വന്നുചേരും കുടുംബസ മേതം വിശേഷപ്പെട്ട ദേവാലയദര്‍ശനം നടത്തുവാന്‍ അവസരമുണ്ടാകും. വസ്തുസംബ ന്ധമായ തര്‍ക്കങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേ ഖകള്‍ തിരിച്ചുലഭിയ്ക്കും.

ആയില്യം : ഉദ്യോഗത്തില്‍ പ്രതീക്ഷിച്ച നേട്ടം കുറയും. അര്‍പ്പണമനോഭാവത്തോടു കൂടി ചെയ്യുന്ന പ്രവൃത്തികള്‍ ലക്ഷ്യപ്രാപ്തതിനേടും. വരുമാനത്തിനനുസൃതമായി ചെലവു വര്‍ദ്ധി യ്ക്കുന്നതിനാല്‍ പലപ്പോഴും കടം വാങ്ങേണ്ടതായി വരും. പുതിയ വ്യാപാര വ്യവസായങ്ങള്‍ തുടങ്ങുന്നത് ഈ വര്‍ഷം നന്നല്ല. നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അന്യര്‍ക്ക് ഉപകരിയ്ക്കുമെങ്കിലും സ്വന്തം അനുഭവത്തില്‍ വിപരീതമായി തീരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചതും അറിവുള്ളതുമായ വിഷയങ്ങളാണെങ്കില്‍പ്പോലും പലപ്പോഴും വേണ്ടവിധത്തില്‍ അവതരിപ്പിക്കുവാന്‍ സാധിയ്ക്കുകയില്ല. ബന്ധുമിത്രാദികളുടെ സ്വകാര്യകുടുംബകാര്യങ്ങളില്‍ ഇടപെടുന്നത് ശ്രത്രുതയ്ക്കു വഴിയൊരുക്കും. 

ശത്രുതാമനോഭാവത്തിലായിരുന്ന പലരും മിത്രങ്ങളായിവന്നുഭവിയ്ക്കുമെങ്കിലും ലോഗ്യത്തിന് ഒരു പരിധി നിശ്ചയിക്കുകയാണ് നല്ലത്. വേണ്ടപ്പെട്ടവര്‍ക്ക് സാമ്പത്തികസഹായം ചെയ്യുവാനിടവരുമെങ്കിലും സുരക്ഷിതമായ രേഖകള്‍ വാങ്ങുവാന്‍ മടിയ്ക്കരുത്. അനുചിത്രപ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ ഉള്‍പ്രേരണയും, ആത്മാര്‍ത്ഥസുഹൃത്തിന്റെ നിര്‍ബ്ബന്ധവും ഉണ്ടാകും. കാര്യമാത്രപ്രസക്തമായ വിഷയങ്ങളാണെങ്കിലും സമീപനത്തില്‍ അവകാശവാദം ഉന്നയിയ്ക്കുന്ന ധ്വനി ഉണ്ടാവരുത്. സാമ്പത്തികവരുമാനത്തില്‍ കുറവുതോന്നുന്നതിനാല്‍ ചിലവിനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. 

കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പുത്രന്റെ സമീപനത്തില്‍ ആശ്വാസം തോന്നും. കക്ഷിരാഷ്ട്രീയക്കാരുടെ ഇടപെടലുകളാല്‍ റോഡു വികസനത്തിന് ഭൂമി വിട്ടുകൊടുക്കും. സ്വത്ത് തര്‍ക്കത്തില്‍ സഹോദരങ്ങളുമായി അലോഗ്യമാകും. ജീവിതപങ്കാളിയുടെ ആശയങ്ങള്‍ പലപ്പോഴും യുക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കുവാന്‍ ഉപകരിയ്ക്കും. വാത-അസ്ഥിരോഗപീഡകള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരും. സുഖദുഃഖങ്ങള്‍ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും.

പുതുവര്‍ഷം നിങ്ങള്‍ക്കെങ്ങനെയെന്ന് അറിയാം

ഉപരിപഠനം, ആഗോള അംഗീകാരം, ജനപ്രീതി അശ്വതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഇങ്ങനെ 

* വിദേശ വാസം, പരീക്ഷാ, നറുക്കെടുപ്പുകളില്‍ വിജയം, പുതുവര്‍ഷം ഭരണി നക്ഷത്രത്തിന് ഇങ്ങനെ 

മകനെ ഓര്‍ത്ത് അഭിമാനിക്കാം പുതുവര്‍ഷം കാര്‍ത്തിക നക്ഷത്രത്തിന് ഇങ്ങനെ

സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പിക്കരുത് രോഹിണി നക്ഷത്രത്തിന് പുതുവര്‍ഷം കഠിനം

മത്സരരംഗങ്ങളില്‍ വിജയം മകയിരം നക്ഷത്രത്തിന് പുതുവര്‍ഷം അനായാസം

* തിരുവാതിരയ്ക്ക് സാമ്പത്തിക നേട്ടം പുണര്‍തത്തിന് പരീക്ഷാ വിജയം