ഭരണി ; മുടങ്ങികിടപ്പുള്ള ഉപരിപഠനം പൂര്‍ത്തീകരിയ്ക്കും. പുന:പരീക്ഷയില്‍ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ലഭിയ്ക്കും. പരീക്ഷണ നിരീക്ഷണങ്ങള്‍ പദ്ധതി ആസൂത്രണങ്ങള്‍ നറുക്കെടുപ്പ് തുടങ്ങിയവയില്‍ അനുകൂല വിജയമുണ്ടാകും. പ്രലോഭനങ്ങള്‍ പലതും വന്നു ചേരുമെങ്കിലും അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും അബദ്ധങ്ങ ളും അനിഷ്ടങ്ങളും ഒഴിഞ്ഞുപോകുവാന്‍ ഉപകരിയ്ക്കും. പുത്രപൌത്രാദികളുടെ സംരക്ഷ ണത്തിന് മാസങ്ങളോളം വിദേശ-അന്യദേശവാസം വേണ്ടിവരും. അധികാരപരിധി വര്‍ദ്ധി ച്ചതിനാല്‍ അഹോരാത്രം പ്രവര്‍ത്തിയ്‌ക്കേണ്ടിവരും.

ആത്മനിയന്ത്രണത്തോടുകൂടിയുള്ള സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ അശാന്തപരിശ്രമം വേണ്ടിവരും. പാരമ്പര്യ പ്രവൃത്തികളില്‍ താല്പര്യം വര്‍ദ്ധിയ്ക്കും. അലസരായ ജോലിക്കാരെ ഒഴിവാക്കി കര്‍മ്മോത്തസുകരായവരെ നിയമിയ്ക്കും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. നിയമവിരുദ്ധ നടപടികളില്‍ നിന്ന് യുക്തി പൂര്‍വ്വം പിന്മാറും. ഇച്ഛാ-ജ്ഞാന-ക്രിയാശക്തികള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തന ങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും.

സത്യാവസ്ഥ മനസ്സിലാക്കാതെ അന്യരെ പഴിയ്ക്കുന്ന ശീലം ഉ പേക്ഷിയ്ക്കണം. അഭിപ്രായ സമന്വയ ചര്‍ച്ചകള്‍ ലക്ഷ്യപ്രാപ്തതിനേടും. പകര്‍ച്ചവ്യാധി പിടിപെടും. ചിന്താമണ്ഡലങ്ങളില്‍ പലആശയങ്ങളും ഉദിയ്ക്കുമെങ്കിലും വിദഗ്‌ദ്ധോപദേശം തേടുകയാണ് നല്ലത്. കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്താല്‍ കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങളി

സങ്കല്‍പ്പത്തിനനുസരിച്ച് ഉയരുവാന്‍ കഠിനാദ്ധ്വാനം വേണ്ടിവരും. സഹായാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ സ്വജനവിരോധം വര്‍ദ്ധിയ്ക്കും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങള്‍ക്കായി അവധിയെടുത്ത് ദൂരയാത്രകള്‍ വേണ്ടിവരും. സഹപാഠികളിലുള്ള അമി തമായ വിശ്വാസം ഉപേക്ഷിയ്ക്കണം.