പൂരാടം : ലാഭോദ്ദേശം മനസ്സില്‍ കരുതി ഭൂമിവാങ്ങുവാന്‍ തീരുമാനിയ്ക്കും. അവധിയെടുത്ത് പുതിയ വിദ്യകള്‍ അഭ്യസിയ്ക്കുവാന്‍ യോഗമുണ്ട്. സഹപ്രവര്‍ത്തകരുടെ സഹായ സഹകരണത്താല്‍ ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിയ്ക്കും. മത്സരരംഗങ്ങളില്‍ വിജയിയ്ക്കും. റോഡുവികസനത്തിന് ഭൂമിവിട്ടുനല്‍കുവാന്‍ നിര്‍ബന്ധിതനാകും. അശ്രദ്ധകൊണ്ട് പണമിടപാടുകളില്‍ നഷ്ടം സംഭവിയ്ക്കുവാനിടയുണ്ട്. അപവാദാരോപ ണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും. 

വ്യവഹാരം നറുക്കെടുപ്പ് തുടങ്ങിയയില്‍ വിജയിക്കും. നിലവിലുള്ളതിനേക്കാള്‍ അനുകൂല്യങ്ങളും സ്ഥാനമാനങ്ങളും വര്‍ദ്ധിയ്ക്കുന്ന വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഉപരിപഠനത്തില്‍ വിജയശതമാനം കുറയും പിതൃസ്വത്തില്‍ ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെയ്ക്കും. സമാനസംസ്‌കാരത്തില്‍പ്പെട്ടവരുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകാതെ സൂക്ഷിയ്ക്കണം. സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ സഹകരണത്താല്‍ മനസ്സമാധാനമുണ്ടാകും. 

പ്രവൃത്തിമണ്ഡലങ്ങളില്‍ നിന്നും സാമ്പത്തികനേട്ടമുണ്ടാകും. അനുകരണങ്ങളില്‍ അബദ്ധമുണ്ടാകാതെ സൂക്ഷിയ്ക്കണം. പുതിയ സ്നേഹബന്ധം ഉടലെടുക്കുമെങ്കിലും വഞ്ചിയ്ക്കപ്പെടാതിരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കണം. വിതരണ-വിപണനമേഖലകള്‍ വിപുലപ്പെടുത്തുവാന്‍ കര്‍മ്മോത്സകരായവരെ നിയമിയ്ക്കും. കഫ-നീര്‍ദ്ദോഷരാഗങ്ങള്‍ വര്‍ദ്ധിയ്ക്കും. ദീര്‍ഘകാല നിക്ഷേപം എന്നനിലയില്‍ ഭൂമിവാങ്ങുവാന്‍ തയ്യാറാകും. പുനപരീക്ഷയില്‍ വിജയിയ്ക്കും. 

സഹപ്രവര്‍ത്തകരോടൊപ്പം ഒത്തുകൂടുവാനും ഗതകാലസ്മരണകള്‍ പങ്കുവെയ്ക്കുവാനും അവസരമുണ്ടാകും. യാത്രാവേളയില്‍ പണം നഷ്ടപ്പെടാതെ സൂക്ഷിയ്ക്കണം. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ മനസ്സമാധാനമുണ്ടാകും. ലക്ഷ്യബോധം, സമചിത്തതയോടുകൂടിയ സമീപനം എന്നിവ പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കും. പ്രത്യുപകാരം ചെയ്യുവാന്‍ സാധിച്ചതിനാല്‍ കൃതാര്‍ത്ഥതയുണ്ടാകും.

ഉത്രാടം: അന്യരാജ്യത്തേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകയാല്‍ രാജിവെയ്ക്കുവാന്‍ തീരുമാനിയ്ക്കും. യാത്രാവേളയില്‍ വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെടുവാനിടയുണ്ട്. വീഴ്ചകളുണ്ടാകാതെ സൂക്ഷിയ്ക്കണം. സാംക്രമികരോഗങ്ങളാല്‍ അവധിയെടുക്കുവാനിടവരും. കുടുംബാംഗങ്ങളില്‍ വിപരീത്രപ്രതികരണങ്ങളും തന്മമൂലം ദാമ്പത്യസുഖക്കുറവും അനുഭവപ്പെടും. കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പരാജയമുണ്ടാകും. 

ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അധികചെലവ് അനുഭവപ്പെടും. സന്താനങ്ങളുടെ ശ്രേയസ്സില്‍ അഭിമാനം തോന്നും. കാര്‍ഷിക വിളകളില്‍ നിന്നും ആദായമുണ്ടാകും. അദ്ധ്വാനഭാരവും ചുമതലയും വര്‍ദ്ധി യ്ക്കുന്ന വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. പരിസരവാസികളില്‍ നിന്നുമുള്ള ഉപ ദ്രവത്താല്‍ മാറിതാമസിയ്ക്കും തീരുമാനിയ്ക്കും. കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചുലഭിയ്ക്കും. സ്വയംനിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറും. 

മാതാപിതാക്കള്‍ക്ക് തൃപ്തിയാകുന്ന വിവാഹത്തിന് യോഗമുണ്ട്. വാഗ്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് ഭാവിയിലേയ്ക്ക് നല്ലത്. കക്ഷിരാഷ്ട്രീയപ്രവര്‍ത്തന ങ്ങളില്‍ സജീവസാന്നിദ്ധ്യം വേണ്ടിവരും. അഴിമതി ആരോപണങ്ങളില്‍ നിന്നും കുറ്റവിമു ക്തനാകും. മക്കളുടെ സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും. ഭയഭക്തിബഹുമാന ത്തോടുകൂടിയ കാര്യങ്ങള്‍ സഫലമാകും. വിദേശഉദ്യോഗം ലഭിയ്ക്കുമെങ്കിലും ശമ്പളം കൃ ത്യസമയത്ത് ലഭിയ്ക്കുകയില്ല. 

ഒരുപരിധിയിലധികം പണം മുടക്കിയുള്ള തൊഴില്‍മേഖലകളില്‍ നിന്നും പിന്മാറുകയാണു നല്ലത്. ഔദ്യോഗിക ചുമതലകളാല്‍ കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിയ്ക്കുവാന്‍ പലപ്പോഴും കഴിയില്ല. ഐക്യതക്കുറവിനാല്‍ സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറും. അതിശയോക്തി കലര്‍ന്ന സംസാരരീതിയില്‍ അബദ്ധമു ണ്ടാകും. പൂര്‍വ്വികസ്വത്ത് വില്പനചെയ്ത് പട്ടണത്തില്‍ ഗൃഹം വാങ്ങും.

ഉപരിപഠനം, ആഗോള അംഗീകാരം, ജനപ്രീതി അശ്വതി നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഇങ്ങനെ 

* വിദേശ വാസം, പരീക്ഷാ, നറുക്കെടുപ്പുകളില്‍ വിജയം, പുതുവര്‍ഷം ഭരണി നക്ഷത്രത്തിന് ഇങ്ങനെ 

മകനെ ഓര്‍ത്ത് അഭിമാനിക്കാം പുതുവര്‍ഷം കാര്‍ത്തിക നക്ഷത്രത്തിന് ഇങ്ങനെ

സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പിക്കരുത് രോഹിണി നക്ഷത്രത്തിന് പുതുവര്‍ഷം കഠിനം

മത്സരരംഗങ്ങളില്‍ വിജയം മകയിരം നക്ഷത്രത്തിന് പുതുവര്‍ഷം അനായാസം

തിരുവാതിരയ്ക്ക് സാമ്പത്തിക നേട്ടം പുണര്‍തത്തിന് പരീക്ഷാ വിജയം

പൂയത്തിന് സര്‍വ്വകാര്യവിജയം ആയില്യത്തിന് ശത്രുക്കള്‍ മിത്രങ്ങളാകും.

മകത്തിന് ആഗ്രഹ സാഫല്യം പൂരത്തിന് കുടുംബജീവിതത്തില്‍ സന്തുഷ്ടിയും സമാധാനവും

ഉത്രത്തിന് ദാമ്പത്യ ഐക്യം അത്തത്തിന് ജനപിന്തുണ

* ചിത്രയ്ക്ക് സാമ്പത്തിക ലാഭം ചോതി സര്‍വ്വാദരണീയനാകും

* ത്യക്കേട്ടയ്ക്ക് ദാമ്പത്യ ഐക്യവും സന്താനഭാഗ്യവും മൂലത്തിന് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം