കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന്റെ ഭാഗമായുള്ള നാല് ആരാധനകളില്‍ അവസാനത്തെ ആരാധനയായ രോഹിണി ആരാധന വ്യാഴാഴ്ച നടന്നു. രോഹിണി ആരാധനയിലെ സവിശേഷമായ ആലിംഗന പുഷ്പാഞ്ജലി നടത്തുന്ന സ്ഥാനികനായ കുറുമാത്തൂര്‍ ഇല്ലത്തെ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന് ചില അസൗകര്യങ്ങളാല്‍ എത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ആലിംഗനപുഷ്പാഞ്ജലി നടന്നില്ല. ആരാധനയോടനുമ്പന്ധിച്ച് പൊന്നിന്‍ ശീവേലി നടന്നു.

സന്ധ്യയോടെ നവകത്തോടൊപ്പം കരോത്ത് നായര്‍ തറവാട്ടില്‍നിന്ന് എഴുന്നെള്ളിച്ച് എത്തിച്ച അഭിഷേക വസ്തുക്കള്‍ ഉപയോഗിച്ച് പഞ്ചഗവ്യം എന്ന സര്‍വദോഷപരിഹാര അമൃത് ഭഗവദ്വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയും കോട്ടയം കോവിലകത്തുനിന്ന് കൊണ്ടുവന്ന കളഭം അര്‍പ്പിക്കുകയും ചെയ്തു.