കൊട്ടിയൂര്‍: കൊട്ടിയൂരില്‍ വൈശാഖമഹോത്സവത്തിന് ഞായറാഴ്ച വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. മണിക്കൂറുകളോളം വരിയില്‍നിന്നിട്ടാണ് ഭക്തര്‍ക്ക് ദര്‍ശനം ലഭിച്ചത്. പുലര്‍ച്ചെ മുതല്‍ തുടങ്ങിയ വരി വാവലിപാലംവരെ നീണ്ടു. പോലീസും ദേവസ്വം വൊളന്റിയര്‍മാരും തിരക്ക് നിയന്ത്രിക്കുന്നതിന്  ഫലപ്രദമായി ഇടപെട്ടു.  

അക്കരെ  സന്നിധാനത്ത് പകല്‍സമയവും ഇക്കെര ക്ഷേത്രത്തിനു സമീപം പി.എച്ച്.സി.യില്‍ 24  മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒ.പി. ഭക്തര്‍ക്ക്  ആശ്വാസമായി. കൂടാതെ സായിസേവാ സമിതിയുടെയും ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും ഐ.ആര്‍.പി.സി.യുടെയും മെഡിക്കല്‍ ക്യാമ്പ് ഭക്തര്‍ക്ക് ഗുണകരമായി.

കിഴക്കേ നടയില്‍ ഭക്തജനങ്ങളെ സഹായിക്കുന്നതിനായി പെരുമാള്‍ സേവാസംഘം വൊളന്റിയര്‍മാര്‍ പുലര്‍ച്ചെ മുതല്‍ ഉണ്ടായിരുന്നു. സംഘം പ്രവര്‍ത്തകര്‍ ദേവസ്വം പാര്‍ക്കിങ് സ്ഥലം വൃത്തിയാക്കുകയും ചെയ്തു.