ദീപാവലിക്ക് മധുരവിഭവങ്ങളാണ് താരങ്ങള്‍. പനീറും മൈദയും കൊണ്ട് രുചികരമായ രാജ് ഭോഗ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. 

ചേരുവകള്‍

പനീര്‍-200ഗ്രാം
മൈദ- ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര-അര കിലോ
വെള്ളം- രണ്ട് കപ്പ്
ഗോള്‍ഡന്‍ ഫുഡ് കളര്‍- 1/4 ടീസ്പൂണ്‍
സാഫ്രണ്‍- 1/8 ടീ സ്പൂണ്‍
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
കുതിര്‍ത്ത് നുറുക്കിയ ബദാം, പിസ്ത നുറുക്കിയത്- എട്ടെണ്ണം വീതം

തയ്യാറാക്കുന്ന വിധം

സാഫ്രണും ഏലയ്ക്കാപ്പൊടിയും ബദാമും പിസ്തയും ചേര്‍ത്തിളക്കുക. വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് ഇളംതീയില്‍ ഇളക്കി കുറുക്കുക. പനീര്‍ ഉടച്ച് മൈദയ്‌ക്കൊപ്പം ചേര്‍ത്ത് മാവാക്കണം. ഇത് ഏഴോ എട്ടോ ഉരുളകളാക്കിയ ശേഷം പരത്തുക. എലയ്ക്കാപ്പൊടി. സാഫ്രണ്‍, ബദാം, പിസ്ത എന്നിവ ഉള്‍പ്പെട്ട കൂട്ട് നടുവില്‍ വച്ച് ഉരുളകളാക്കണം. വെള്ളത്തില്‍ പഞ്ചസാര നന്നായി അലിഞ്ഞ ശേഷം ഫുഡ് കളര്‍ ചേര്‍ക്കണം. ഇനി പനീര്‍ ഉരുളകള്‍ ഇതിലേക്കിട്ടോളൂ. 
നല്ലതീയില്‍ 1520 മിനിറ്റ് ഉരുളകള്‍ പഞ്ചസാരപ്പാനിയില്‍ കിടന്നു തിളയ്ക്കട്ടെ. പഞ്ചസാര കുറുകി ഒട്ടാതിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം ചേര്‍ക്കുകയും വേണം.  അടുപ്പില്‍ നിന്നിറക്കി തണുത്ത ശേഷം കഴിക്കാം.

Content Highlights: rajbhog recipe