ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയവിഭവങ്ങളുടെ പട്ടികയില്‍ പനീറുമുണ്ട്. പനീര്‍ ബട്ടര്‍ മസാലയും പനീര്‍ ടിക്കയുമൊക്കെ പലര്‍ക്കും സുപരിചിതമാണ്. പനീര്‍ മിര്‍ച്ച് മസാല തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
 
ചേരുവകള്‍
 
പനീര്‍- ഒരു കിലോ
സവാള- 300 ഗ്രാം
മൂന്ന് നിറത്തിലുള്ള ബെല്‍ പെപ്പര്‍- 150 ഗ്രാം
കശുവണ്ടി- 250 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 50 ഗ്രാം
മഞ്ഞള്‍പൊടി- 35 ഗ്രാം
മുളകുപൊടി- 30 ഗ്രാം
മല്ലിപ്പൊടി- 50 ഗ്രാം
ജീരകം പൊടിച്ചത്- 30 ഗ്രാം
ജീരകം- 15 ഗ്രാം
ഗരംമസാലപ്പൊടി- 15 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
കസൂരിമേത്തി- 20 ഗ്രാം
ഫ്രഷ് ക്രീം- 50 മില്ലി
ബട്ടര്‍- 100 ഗ്രാം
തക്കാളി- 150 ഗ്രാം
പച്ചമുളക്- 50 ഗ്രാം
വെളുത്തുള്ളി- 50 ഗ്രാം
മല്ലിയില- 30 ഗ്രാം
റിഫൈന്‍ഡ് ഓയില്‍- 250 മില്ലി 
 
തയ്യാറാക്കുന്ന വിധം
 
സവാള, കശുവണ്ടി എന്നിവ മിക്‌സിയിലിട്ട് അരയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകമിട്ട് വഴറ്റാം. അതിലേക്ക് നുറുക്കിയ വെളുത്തുള്ളി, സവാള, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇനി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഗരംമസാല എന്നിവയും ശേഷം ബെല്‍പെപ്പറുകളും ചേര്‍ക്കാം. നേരത്തെ അരച്ചുവെച്ച കശുവണ്ടി-സവാള പേസ്റ്റ് ചേര്‍ത്ത് നന്നായി വേവിക്കുക. ഇനി പനീര്‍ ഇട്ടൊന്നിളക്കി ഉപയോഗിക്കാം. നാനിനൊപ്പം കഴിക്കാം.
 
Content Highlights: paneer mirch masala recipe