മധുരപ്രിയര്‍ക്ക് ദീപാവലി സ്‌പെഷലായി തയ്യാറാക്കാവുന്ന പലഹാരമാണ് കാജു പിസ്ത റോള്‍. തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
കശുവണ്ടി- 500 ഗ്രാം
പിസ്ത- 500 ഗ്രാം
പഞ്ചസാര- 300 ഗ്രാം
നെയ്യ്- 100 മില്ലി
ഏലക്കാപ്പൊടി- 50 ഗ്രാം
തയ്യാറാക്കുന്ന വിധം
കശുവണ്ടിയും പിസ്തയും പൊടിക്കുക. പാനില്‍ നെയ്യ് ചൂടാകുമ്പോള്‍, പിസ്ത-കശുവണ്ടി പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് ചെറുതീയില്‍ 90 മിനിട്ട് അടുപ്പില്‍വെച്ച് വേവിക്കുക. അതിലേക്ക് ഏലക്കാപ്പൊടിയും ചേര്‍ക്കാം. എന്നിട്ട് അടുപ്പില്‍നിന്നിറക്കി റോള്‍ ചെയ്‌തെടുക്കാം.
Content Highlights: kaju pista roll recipe