ദീപാവലി എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുക പ്രകാശവും മധുരവുമാണ്. നിറദീപക്കാഴ്ച്ചകള്‍ക്കൊപ്പം തളികകളില്‍ വിവിധ വര്‍ണങ്ങളില്‍ നിരത്തിവെക്കുന്ന മധുരവിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നവരുമുണ്ട്. ദീപാവലി ഇങ്ങെത്തിയതോടെ വിപണികളിലും മറ്റും മധുരം നിറച്ച പെട്ടികളും നിരന്നു തുടങ്ങി. ഇക്കൂട്ടത്തില്‍ പ്രധാനമാണ് സോന്‍പാപ്പ്ടി. ഇപ്പോഴിതാ ദീപാവലിക്കാലത്തെ സോന്‍പാപ്പ്ടി വരവിനെക്കുറിച്ചുള്ള ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹമാധ്യമം. 

സോന്‍ പാപ്പ്ടി കൊണ്ട് നിറച്ച ഇന്ത്യന്‍ ഭൂപടത്തിന്റെ ചിത്രമാണ് അതിലൊന്ന്. ദീപാവലിക്കാലത്ത് ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രമെടുത്താല്‍ ഏതാണ്ട് ഇതുപോലിരിക്കുമെന്നു പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്ന് ദീപാവലിക്ക് കിട്ടുന്ന മധുരപ്പൊതികള്‍ തുറന്നാല്‍ പുറത്തേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുന്ന സോന്‍പാപ്പ്ടിയുടേതാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aam Aadmi (@aam_janta_memes)

സോന്‍പാപ്പ്ടിയുമായി വീട്ടിലേക്ക് വിരുന്നുവന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാത്തു നില്‍ക്കുന്നുവെന്നു പറഞ്ഞാണ് മറ്റൊരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദീപാവലിക്ക് പുറത്തിറക്കുന്ന മറ്റെല്ലാ മധുരങ്ങളെയും കടത്തിവെട്ടിച്ചാണ് തീവണ്ടിയുടെ രൂപത്തില്‍ സോന്‍പാപ്പ്ടി കടന്നുവരുന്നതാണ് ഇനിയൊരു മീമിലുള്ളത്. ദീപാവലിക്ക് ഒരുമാസം മുമ്പേ ഇനി തന്റെ സമയമാണ് എന്ന് ആശ്വസിക്കുന്ന സോന്‍ പാപ്പ്ടിയുടെ ചിത്രവും അക്കൂട്ടത്തിലുണ്ട്. 

എന്തായാലും സോന്‍ പാപ്പ്ടി പ്രിയക്കാര്‍ ട്രോളുകള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 

Content Highlights: Funny Soan Papdi Memes Diwali 2020