ണ്ണിമത്തൻ മുറിച്ചതുപോലൊരു ദീപാവലി പലഹാരം തയ്യാറാക്കിയാലോ? കളർഫുൾ കാജു ബർഫി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.

ചേരുവകൾ 

1 കാഷ്യൂ പൗഡർ  - ഒരു കപ്പ്
2 മിൽക്ക്   പൗഡർ - ഒരു കപ്പ്
3 കണ്ടെൻസ്ഡ്  മിൽക്ക് - ഒരു കപ്പ്
4 ബട്ടർ /ഗീ - ഒരു ടേബിൾ സ്പൂൺ
5 കറുത്ത എള്ള്  - ഒരു ടീസ്പൂൺ
6 ഫുഡ്‌  കളർ -1/8ടീസ്പൂൺ (ചുവപ്പും പച്ചയും)

തയ്യാറാക്കുന്ന വിധം 

എള്ള് ചൂടാക്കി മാറ്റി വെക്കുക.  ഒരു പാനിൽ ബട്ടർ ഇട്ട് അതിലേക്ക് കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് ഒന്ന് ചൂടാക്കുക. ശേഷം ചേരുവകൾ 1&2 ചേർത്ത് നന്നായി ഇളക്കുക , കട്ട ആവാതെ ചെറുതീയിൽ യോജിപ്പിച്ചെടുക്കുക . ഇനി അടുപ്പിൽ നിന്ന് മാറ്റിചൂട്‌ മാറാൻ  5-6 മിനിറ്റ്  വെക്കുക. ഒരു പ്ലേറ്റിലും  കൈയിലും  കുറച്ചു ബട്ടർ /നെയ്യ് തടവുക. ഇനി ആ മാവ് ഇതിലേക്ക് മാറ്റുക (ഇളം ചൂടുണ്ടാവും ),നന്നായി ഒന്ന് കുഴച്ച ശേഷം മൂന്ന് ഭാഗങ്ങൾ ആക്കുക ഒരെണ്ണത്തിൽ ചുവപ്പ് കളറും എള്ളും ചേർത്ത് നന്നായി മിക്സ് ചെയ്‌ത്‌ വെക്കുക, വേറൊന്നിൽ പച്ച കളർ ചേർത്ത് ആദ്യം ചെയ്തപോലെ ചെയ്യുക, മൂന്നാമത്തേത് വെറുതെ വെക്കാം.

ഇനി ആ വലിയ ബോൾ നിന്ന് കുഞ്ഞി ബോൾ ആക്കി ഉരുട്ടി എടുത്ത് മാറ്റി വെക്കുക. പച്ചയും വെള്ളയും (കളർ ചേർക്കാത്തത് )ഓരോ കുഞ്ഞു പൂരി പോലെ പരത്തി എടുക്കുക (കൈകൊണ്ട് തന്നെ ചെയ്യാം ), ഇനി  ചുവന്ന ബോൾ എടുത്ത് വെള്ള പൂരിയിൽ വച്ഛ് പൊതിഞ്ഞു  എടുക്കുക ഇനി ആ ബോൾ പച്ച കളർ പൂരിയിൽ വച്ഛ് പൊതിയുക.  ഇതുപോലെ ബാക്കി ഉള്ളതും ചെയ്യുക. ഇനി ഇത് ഒരു രണ്ട് മണിക്കൂർ ഫ്രിഡ്‌ജിൽ വച്ചു  തണുപ്പിക്കുക, ശേഷം നല്ല മൂർച്ചമുള്ള ഒരു കത്തി കൊണ്ട് മുറിച്ഛ് എടുക്കുക.

Content Highlights: colourful kaju barfi recipe