ദീപാവലി സ്‌പെഷലാക്കാന്‍ വിഭവങ്ങളും സ്‌പെഷലാകേണ്ടതുണ്ട്. നാനിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാവുന്ന വഴുതനങ്ങ കൊണ്ടുള്ള ഒരു വിഭവം തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
ചെറിയ വഴുതനങ്ങ- ഒരു കിലോ
കശുവണ്ടി- 250 ഗ്രാം
തക്കാളി പ്യൂരി- 300 മില്ലി
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 100 ഗ്രാം
ഉലുവ- 25 ഗ്രാം
കടുക്- 25 ഗ്രാം
പെരുഞ്ചീരകം- 25 ഗ്രാം
സവാള വിത്തുകള്‍- 25 ഗ്രാം
ജീരകം- 25 ഗ്രാം
വെളുത്തുള്ളി- 50 ഗ്രാം
പച്ചമുളക്- 50 ഗ്രാം
മല്ലിയില- 70 ഗ്രാം
സവാള- 150 ഗ്രാം
കടുകെണ്ണ- 250 മില്ലി
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ ഓരോന്നും അരിഞ്ഞ് ഫ്രൈ ചെയ്ത് മാറ്റിവെക്കുക. തക്കാളിയും കശുവണ്ടിയും കൂടി മിക്‌സിയില്‍ അരച്ചെടുക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ പെരുഞ്ചീരകം, കടുക്, ഉലുവ, സവാള വിത്തുകള്‍ എന്നിവയിട്ട് വറുക്കുക. അതിലേക്ക് നുറുക്കിയ വെളുത്തുള്ളി, സവാള, തക്കാളി, പച്ചമുളക് എന്നിവയിട്ട് വഴറ്റാം. ശേഷം മുളകുപൊടി, മല്ലിപ്പൊടി, ചാട്ട് മസാല, ജീരകം പൊടിച്ചത്, ഗരംമസാല എന്നിവ ചേര്‍ക്കുക. ഇനി ഫ്രൈ ചെയ്ത വഴുതനങ്ങയിട്ട് അല്‍പനേരത്തിനുശേഷം അടുപ്പില്‍നിന്നിറക്കാം. നുറുക്കിയ മല്ലിയില കൊണ്ട് അലങ്കരിക്കുക.
Content Highlights: achari baingan recipe