നെല്ലിക്ക ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാനാവുന്ന സ്‌പെഷ്യല്‍ വൈന്‍ ആണ് നെല്ലിക്ക വൈന്‍. രുചികരമായ നെല്ലിക്ക വൈന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

ചേരുവകള്‍

നെല്ലിക്ക- മൂന്ന് കിലോ
ശര്‍ക്കര/പഞ്ചസാര- രണ്ട് കിലോ
വെള്ളം- രണ്ട് ലിറ്റര്‍
കറുവാപ്പട്ട, ഗ്രാമ്പൂ- 10 ഗ്രാം വീതം
ജാതിപത്രി, കുരുമുളക്- 10 ഗ്രാം
ജാതിക്ക, പെരുംജീരകം-10 ഗ്രാം
ഏലയ്ക്ക, തക്കോലം- 10 ഗ്രാം

തയ്യാറാക്കുന്ന വിധം

നെല്ലിക്ക നന്നായി കഴുകിയ ശേഷം തുണികൊണ്ട് തുടച്ച് ഉണക്കുക. ഭരണിയില്‍ നെല്ലിക്കയും ശര്‍ക്കര പൊടിച്ചതും ഇടവിട്ട് നിരത്തുക. ഇതിനു മുകളിലേക്ക് വെള്ളവും മസാലപ്പൊടികളും വിതറി,  മൂടിവെച്ച് രണ്ടുമാസം വയ്ക്കുക. ശേഷം അരിച്ച് കുപ്പികളിലാക്കാം. ആറുമാസത്തിനുശേഷം ഉപയോഗിക്കാം.  

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, Special Nellikka Wine, Wine Recipes