നിനീര്‍പൂക്കള്‍ അലങ്കാരത്തിന് മാത്രമല്ല വൈനുണ്ടാക്കാനും ഉപയോഗിക്കാം

ചേരുവകള്‍

  1. റോസാപ്പൂവ് -12 എണ്ണം
  2. പഞ്ചസാര- 300ഗ്രാം
  3. തിളപ്പിച്ചാറിയ വെള്ളം- ഒരു ലിറ്റര്‍ 
  4. കറുവാപ്പട്ട -ഒരു കഷണം, 
  5. ഗ്രാമ്പൂ- രണ്ട്
  6. ഏലയ്ക്ക- രണ്ട്
  7. തക്കോലം- രണ്ട്
  8. പെരുഞ്ചീരകം- ഒരു നുള്ള്
  9. യീസ്റ്റ്- ഒരു ചെറിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നാടന്‍ റോസാപ്പൂവിന്റെ ഇതളുകള്‍ ഒരു ഭരണിയില്‍ ഇടുക. പഞ്ചസാര, ചതച്ചെടുത്ത കറുവാപ്പട്ട, ഗ്രാമ്പൂ, തക്കോലം, ഏലയ്ക്ക എന്നിവ ലെയറായി ഇടാം. ഇതിലേക്ക് തിളപ്പിച്ചാറിയ ഒരു ലിറ്റര്‍ വെള്ളം ചേര്‍ക്കുക. ഒരു സ്പൂണ്‍ യീസ്റ്റ് കുറച്ച് വെള്ളത്തില്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് കുറച്ച് സമയം വെക്കണം. ഇതും കൂടി ഭരണിയിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കിയതിനുശേഷം അടച്ചുവെക്കുക. തുണികൊണ്ടു മൂടിക്കെട്ടി 21 ദിവസം കഴിയുമ്പോള്‍ അരിച്ചെടുത്ത് ഉപയോഗിക്കാം. റോസാപ്പൂ വൈന്‍ റെഡി.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, Rose petal Wine Recipe