യേശുദാസ് ആലപിച്ച 'രക്ഷകാ നിന്നിന്‍ ഞാന്‍ ആനന്ദം കൊളളുന്നു..'  എന്ന പ്രശസ്ത ക്രിസ്മസ് ഗാനമുള്‍പ്പടെ തരംഗിണിയുടെ ക്രിസ്മസ് ഗാനങ്ങള്‍ക്ക് കവര്‍വേര്‍ഷനൊരുക്കി നവനീത് കൃഷ്ണയും സ്‌റ്റെവിന്‍ സാലക്‌സും..

നവനീത് കൃഷ്ണ ആലപിച്ചു സ്റ്റെവിന്‍ സാലക്‌സ് ഗിറ്റാര്‍ പ്ലേയ് ചെയ്തിരിക്കുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. കുവൈറ്റിലെ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും ഗാനഗന്ധര്‍വന്‍ യേശുദാസിനുളള സമര്‍പ്പണമായാണ് കവര്‍ തയ്യാറാക്കിയിരിക്കുന്നത്. 

സുഖശീതരാവ് എന്ന് പേരിട്ടിരിക്കുന്ന കവര്‍ വീഡിയോയുടെ ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷ് ബെനന്‍സ് ആണ്. ഓഡിയോ റെക്കോഡിങ് ഷിബു മൈലാപ്പാറയും.

 

Content Highights: Sukhaseetharaav, cover version of old Christmas songs