ആലപ്പുഴ: കേക്ക് പെട്ടിയില്‍ കാരള്‍ പാട്ടുകളും മധുരങ്ങളും. ആലപ്പുഴ ഹിമാലയ ബേക്കറി ഒരുക്കുന്ന മ്യൂസിക്കല്‍ കേക്ക് ഇക്കുറി ക്രിസ്മസ് വിപണിയിലെ വ്യത്യസ്തതയാണ്. ഒരുചെറിയ പെട്ടിയില്‍ കേക്കും യൂറോപ്യന്‍ മധുരങ്ങളായ കുക്കീസ്, മാര്‍ഷ്‌മെലോ, ക്യാഷ്യൂ മെറിന്‍ഗ്യേ, ചോക്ലേറ്റ് തുടങ്ങിയവയുമാണുള്ളത്. പെട്ടിതുറന്നാല്‍ കാരള്‍ ഗാനങ്ങളുമായി മധുരങ്ങള്‍ നമ്മെ സ്വീകരിക്കും.

ലൈറ്റ് സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറുസംഗീത ഇലക്ട്രിക് ഉപകരണമാണ് ഉളളിലുള്ളത്. സംഗീതമുള്ള ഒരു കിലോ കേക്ക് അടങ്ങിയ പെട്ടിക്ക് 800 രൂപയാണ് വില. പാട്ടില്ലാത്തവയ്ക്ക് 600 രൂപ. ഇതിനുപുറമെ റഷ്യന്‍ പംകിന്‍ കേക്കാണ് മറ്റൊരു വിശേഷം. കിലോയ്ക്കു 400 രൂപയാണു വില. 100 രൂപ മുതല്‍ 4500 രൂപ വരെ വിലയുള്ള ക്രിസ്മസ് സമ്മാനപ്പൊതികളും ഉണ്ടെന്ന് ഹിമാലയാ ബേക്കറി മാനേജിങ് ഡയറക്ടര്‍ എസ്. സുധീഷ്‌കുമാര്‍ പറഞ്ഞു.

Content Highlights: Christmas 2021, musical cake at Alappuzha