രോ ക്രിസ്മസും പ്രത്യാശയുടെയും പ്രതീക്ഷയുടെയും വെളിച്ചമാണ് പകരുന്നത്. കോവിഡ് മഹാമാരി പകര്‍ന്ന നടുക്കത്തിലൂടെയും ഞെരുക്കത്തിലൂടെയുമാണ് ലോകം കടന്നുപോകുന്നത്. ദൈവത്തില്‍ ആശ്രയിച്ച് നമുക്ക് മുന്നോട്ടു പോകാം. എല്ലാം പഴയ രീതിയില്‍ ആകുവാന്‍ കണ്ണുനീരോടെ ദൈവസന്നിധിയില്‍ പ്രാര്‍ഥിക്കാം.

ബേത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍, പരിമിതികളുടെയും പ്രതിസന്ധികളുടെയും ഭയത്തിന്റെയും നടുവിലാണ് ഉണ്ണിയേശു പിറന്നത്.

എന്നാല്‍, അതിനെല്ലാം ഉപരിയായി മാലാഖമാരുടെ സ്തോത്രഗാനങ്ങളും സന്തോഷവും അവിടെ നിറഞ്ഞു നിന്നു. ഇപ്പോള്‍ നമ്മുടെ സമൂഹവും അനേകം പ്രതിസന്ധികളുടെ നടുവിലാണ്. ബേത്ലഹേമില്‍ കണ്ടെത്തിയ സന്തോഷം ഈ പ്രതിസന്ധികള്‍ക്കിടയിലും നമുക്ക് ആസ്വദിക്കുവാനും അനുഭവിക്കുവാനും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും ഒതുങ്ങിപ്പോകരുത്. സംസാരത്തിലും പ്രവൃത്തിയിലും നിഷ്‌കളങ്കമായ സ്നേഹം പ്രകടിപ്പിക്കാന്‍ നാം മനസ്സ് വെയ്ക്കണം. ലോകം മുഴുവന്‍ സന്തോഷത്തിലും സമാധാനത്തിലും ദൈവിക സ്നേഹത്തിലും കഴിയുകയെന്ന ക്രിസ്മസിന്റെ സ്വര്‍ഗീയ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുവാനും ജീവിതത്തെ പുതുക്കുവാനും ഈ ആഘോഷങ്ങള്‍ അവസരമൊരുക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എല്ലാവര്‍ക്കും അനുഗ്രഹവും നന്മയും നിറഞ്ഞ ക്രിസ്മസും പുതുവര്‍ഷവും ആശംസിക്കുന്നു.

Content Highlights: Christmas 2021, Christmas messages