ക്രിസ്തുവിനെ നമ്മുടെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കാനുള്ള അവസരമാണ് ക്രിസ്മസ്. അത് ആത്മീയാര്‍ത്ഥം നഷ്ടപ്പെട്ട് കേവലം ആഘോഷവും ധൂര്‍ത്തുമായി പരിണമിക്കരുത്.

പലപ്പോഴും മദ്യപിച്ച് കലഹങ്ങളുണ്ടാക്കാനും വാഹനാപകടങ്ങള്‍ സൃഷ്ടിക്കാനുമൊക്കെ ക്രിസ്മസ് ആഘോഷം നിമിത്തമാകാറുണ്ട്. കച്ചവട കാര്യങ്ങള്‍ക്കാണ് ഏറെപ്പേരും പ്രാധാന്യം നല്‍കുന്നത്. കടം വാങ്ങി ക്രിസ്മസ് ആഘോഷിക്കുകയാണ് പലരും.

കാലിത്തൊഴുത്തില്‍ എളിയവരില്‍ എളിയവനായി പിറന്ന ദൈവപുത്രന്റെ ജനനത്തിരുനാളാണ് ക്രിസ്മസ് എന്നത് വിസ്മരിക്കരുത്. സമാധാനത്തിന്റെ വലിയ സന്ദേശം ക്രിസ്മസ് വിളംബരം ചെയ്യുന്നു. യുദ്ധങ്ങളും കലാപങ്ങളും അക്രമങ്ങളും ലോകമെങ്ങും അരങ്ങേറിക്കൊണ്ടിരിക്കുന്ന കാലത്ത് ദൈവദൂതന്‍മാര്‍ പാടിയ സമാധാന സന്ദേശം ഏറെ പ്രസക്തമാണ്. മാനസാന്തരത്തിന്റെയും പുതുജീവിതത്തിന്റെയും അവസരമായി ക്രിസ്മസ് മാറണം. നിരാലംബരില്‍ ക്രിസ്തുവിനെ കാണാനും അവരെ ചേര്‍ത്തുപിടിക്കാനും കഴിയണം. എല്ലാറ്റിലുമുപരി വ്യക്തികളുടെ ഹൃദയത്തിലും ലോകം മുഴുവനിലും ദൈവിക സമാധാനം അലയടിക്കാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. അനുഗൃഹീതവും സന്തോഷകരവുമായ ക്രിസ്മസും നന്മ നിറഞ്ഞ സമാധാനപൂര്‍ണമായ പുതുവര്‍ഷവും ആശംസിക്കുന്നു.

Content Highlights: Christmas 2021, Christmas message