ന്ന് ഒരു ട്രൈ കളര്‍ അപ്പം പരീക്ഷിക്കാം.

ചേരുവകള്‍

പാലക് ചീര- 100ഗ്രാം
കാരറ്റ്- 100 ഗ്രാം
ബീറ്റ്‌റൂട്ട്- 100 ഗ്രാം
പച്ചരി- രണ്ട് കപ്പ്
തേങ്ങ- ഒരു കപ്പ്
പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്- ഒരു ടീസ്പൂണ്‍
യീസ്റ്റ്- ഒരു ടീസ്പൂണ്‍
അവല്‍- കാല്‍കപ്പ്
തേങ്ങാപ്പാല്‍- അരക്കപ്പ്

തയ്യാറാക്കുന്ന വിധം

പച്ചരി അഞ്ച് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം തേങ്ങ പഞ്ചസാര, ഉപ്പ്, യീസ്റ്റ്, അവല്‍, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇത് എട്ടു മണിക്കൂര്‍ പുളിക്കാന്‍ വെക്കണം. ഇനി ഈ മാവ് മൂന്ന് ഭാഗമായി തിരിക്കുക. പാലക്, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയുടെ ചാറ് വെവ്വേറെ എടുത്ത് ഓരോ കൂട്ടം മാവില്‍ അവയില്‍ ഒന്നുവീതം ഒഴിക്കുക. ഈ മാവ് ഒരു മണിക്കൂര്‍ കൂടി വെക്കണം.  ഇനി അപ്പച്ചട്ടി ചൂടാക്കി അരത്തവി വീതം ഓരോ മാവും ഒഴിച്ചുചുറ്റിച്ച് മൂന്ന് നിറങ്ങളിലുള്ള അപ്പം ഉണ്ടാക്കാം.

തയ്യാറാക്കിയത്:
ജോഷി എം.ടി

ഫോട്ടോകള്‍ക്ക് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കിയത്:

ഷൈജു ചുമ്മാര്‍
എക്‌സിക്യൂട്ടീവ് ഷെഫ്
ഒലീവ് ഡൗണ്‍ ടൗണ്‍, കടവന്ത്ര, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, Tri colour appam