ക്രിസ്മസ് സ്‌പെഷ്യലായി റാഗി അപ്പം തയ്യാറാക്കാം.

ചേരുവകള്‍

റാഗി- ഒന്നരക്കപ്പ്
ചോറ്- അരക്കപ്പ്
തേങ്ങ- ഒരു കപ്പ്
യീസ്റ്റ്- ഒരു ടീസ്പൂണ്‍
പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കലരി- അരക്കപ്പ്
ഉപ്പ്- അര ടീസ്പൂണ്‍

തയ്യാറാക്കേണ്ട വിധം

റാഗിയും ഉണക്കലരിയും നാലുമണിക്കൂര്‍ കുതിര്‍ത്തശേഷം ചോറും തേങ്ങയും മുക്കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് മഷിപ്പരുവത്തില്‍ അരച്ചെടുക്കുക. യീസ്റ്റ് കാല്‍കപ്പ് വെള്ളത്തില്‍  അര ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കുക. ശേഷം ഈ കൂട്ട് മാവില്‍ ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് എട്ട് മണിക്കൂര്‍ വച്ച ശേഷം അപ്പം തയ്യാറാക്കാം.

തയ്യാറാക്കിയത്: ജോഷി എം.ടി

ഫോട്ടോകള്‍ക്ക് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കിയത്:

ഷൈജു ചുമ്മാര്‍
എക്‌സിക്യൂട്ടീവ് ഷെഫ്
ഒലീവ് ഡൗണ്‍ ടൗണ്‍, കടവന്ത്ര, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, ragi appam