സ്‌പെഷ്യല്‍ കൈതച്ചക്ക പഴം കല്ലപ്പം പരീക്ഷിക്കാം.

ചേരുവകള്‍

പച്ചരി- രണ്ട് കപ്പ്
പാളയന്‍തോടന്‍ പഴം- രണ്ടെണ്ണം
കള്ള്- മുക്കാല്‍ കപ്പ്
തേങ്ങ- ഒരു കപ്പ്
ചെറിയുള്ളി- മൂന്നെണ്ണം
ജീരകം- അര ടീസ്പൂണ്‍
നെയ്യ്- ഒരു ടേബിള്‍ സ്പൂണ്‍
കൈതച്ചക്ക നുറുക്കിയത് - അരക്കപ്പ്
ഏത്തപ്പഴം നുറുക്കിയത് - അരക്കപ്പ്
പഞ്ചസാര- ഒന്നര ടേബിള്‍ സ്പൂണ്‍
ഉപ്പ്- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പച്ചരി നാലു മണിക്കൂര്‍ കുതിര്‍ത്ത് തേങ്ങയും പഴവും ഉള്ളിയും ജീരകവും കള്ളും ചേത്ത് നേര്‍മയായി അരച്ചെടുക്കുക. ഇത് എട്ടു മണിക്കൂര്‍ വെക്കണം. ശേഷം പഴവും കൈതച്ചക്കയും പഞ്ചസാര ചേര്‍ത്ത് നെയ്യില്‍ വഴറ്റുക. മാവില്‍ ഉപ്പ് ചേര്‍ത്ത് ദോശക്കല്ലില്‍ വൃത്താകൃതിയില്‍ പരത്തി അതിനു മുകളി  വഴറ്റിയ കൈതച്ചക്കക്കൂട്ട് നിരത്തി അടച്ചു വച്ച് കല്ലപ്പം തയ്യാറാക്കാം.

തയ്യാറാക്കിയത്: ജോഷി എം.ടി

ഫോട്ടോകള്‍ക്ക് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കിയത്: 
ഷൈജു ചുമ്മാര്‍
എക്‌സിക്യൂട്ടീവ് ഷെഫ്
ഒലീവ് ഡൗണ്‍ ടൗണ്‍, കടവന്ത്ര, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, Pineapple pazham Kallappam