ക്രിസ്മസിന് സ്‌പെഷ്യലായി തയ്യാറാക്കാവുന്ന ഒരു വിഭവമാണ് പിടി. തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് അറിയാം.

ചേരുവകള്‍

അരിപ്പൊടി- ഒരുകിലോ
തേങ്ങ ചിരകിയത്- ഒരുകപ്പ്
ചെറുജീരകം- ഒരുസ്പൂണ്‍
വെളുത്തുള്ളി- 10 അല്ലി
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും തേങ്ങ ചിരകിയതും കൂട്ടി നന്നായി തിരുമ്മി ഒരു മണിക്കൂര്‍ നേരം വയ്ക്കുക. തിരുമ്മിവച്ച അരിപ്പൊടി ചട്ടി ചൂടാക്കി അതില്‍ ഇട്ട് നിറം മാറുന്നതുവരെ വറക്കുക. ജീരകവും വെളുത്തുള്ളിയും ചതച്ചെടുത്ത് അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കുക. കുറച്ചുവെള്ളം ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച് അതുപയോഗിച്ച് അരിപ്പൊടി മിശ്രിതം കുഴച്ചെടുക്കാം. തുടര്‍ന്ന് ചെറിയ ഉരുളകളാക്കി വയ്ക്കുക. ഒരു വലിയ പാത്രത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിച്ച് ഉപ്പും ചേര്‍ത്തശേഷം ഉരുളകള്‍ ഇട്ട് നന്നായി തിളപ്പിക്കുക. കുറുകി വരുമ്പോള്‍ വാങ്ങാം. പിടിക്ക് കോഴിക്കറിയാണ് ഏറ്റവും നല്ല കോമ്പിനേഷന്‍.

Content Highlights: Christmas 2021, Pidiyum Kozhiyum recipe