ല രാജ്യങ്ങളില്‍ ക്രിസ്മസ് പല രീതിയിലാണ്. ക്രിസ്മസ് ഭക്ഷണവും ഇങ്ങനെ വ്യത്യസ്ഥമായിരിക്കും. ഒലിവിയര്‍ അല്ലെങ്കില്‍ റഷ്യന്‍ സാലഡ് റഷ്യന്‍ ക്രിസ്മസ് വിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണിത്. ബെല്‍ജിയന്‍ ഷെഫ് ലൂസിയന്‍ ഒലിവിയര്‍ ആണിത് ആദ്യമായി ഉണ്ടാക്കുന്നത്. അങ്ങനെയാണ് ഈ പേര് കിട്ടിയത്.

ചേരുവകള്‍
  1. ചിക്കന്‍ നുറുക്കിയത് - മുക്കാല്‍ കിലോ
  2. ഉരുളക്കിഴങ്ങ് നുറുക്കിയത്- മൂന്നെണ്ണം
  3. കാരറ്റ് ക്യൂബുകളാക്കിയത്- മൂന്നെണ്ണം
  4. സവാള നുറുക്കിയത് - ഒന്ന്
  5. ഫ്രോസണ്‍ പീസ്- ഒരു കപ്പ്
  6. കുക്കുംബര്‍ നുറുക്കിയത്- ഒന്നിന്റെ പകുതി
  7. മയോണൈസ്- മൂന്ന് ടേബിള്‍സ്പൂണ്‍
  8. ഉപ്പ്- ആവശ്യത്തിന്
  9. കുരുമുളകുപൊടി- ആവശ്യത്തിന്
  10. പഞ്ചസാര- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
 
ഒരു വലിയ പാത്രത്തില്‍ ഉരുളക്കിഴങ്ങും കാരറ്റും വെള്ളമൊഴിച്ച് വേവിക്കണം. (അധികം വേവാതെ നോക്കണം) ചിക്കനും വേവിച്ച് നുറുക്കിവെക്കുക. എന്നിട്ട് അടുപ്പില്‍ നിന്ന് മാറ്റി തണുക്കാന്‍ വെക്കുക. മുട്ട പുഴുങ്ങി വെക്കണം. കുക്കുംബര്‍, ഉരുളക്കിഴങ്ങ്, കാരറ്റ്, സവാള, ഫ്രോസണ്‍ പീസ് എന്നിവയും ബാക്കി ചേരുവകളും ഒരു പാത്രത്തില്‍ യോജിപ്പിച്ച് അതിലേക്ക് മയോണൈസ് ചേര്‍ക്കുക. ഉപ്പ്, പഞ്ചസാര, കുരുമുളകുപൊടി എന്നിവ വിതറി ഉപയോഗിക്കാം.
 
കോ-ഓര്‍ഡിനേഷന്‍- റീഷ്മ ദാമോദര്‍
 
 
Content Highlights: Christmas 2021, Olivier salad for Christmas