ചേരുവകള്‍

മട്ടണ്‍- അരക്കിലോ
മുളകുപൊടി- രണ്ട് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി- ഒന്നര ടേബിള്‍സ്പൂണ്‍
പച്ചപ്പപ്പായ അരച്ചത്- ഒന്നര ടേബിള്‍ സ്പൂണ്‍
സവാള- 150 ഗ്രാം
ഇഞ്ചി- വെളുത്തുള്ളി പേസറ്റ്- ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക്- മൂന്നെണ്ണം
തേങ്ങ നുറുക്കിയത്- അരക്കപ്പ്
കുരുമുളക്പൊടി- ഒന്നര ടീസ്പൂണ്‍
ഗരംമസാലപ്പൊടി- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
ബേ ലീഫ്- രണ്ടെണ്ണം
നാരങ്ങാനീര്- ഒന്നര ടീസ്പൂണ്‍
വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ മട്ടണ്‍, പപ്പായ അരച്ചത് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒന്നര ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഉപ്പ് ഒരു തണ്ട് കറിവേപ്പില ഇവയെല്ലാം ചേര്‍ത്ത് അരക്കപ്പ് വെള്ളമൊഴിച്ച് കുക്കറില്‍ അഞ്ച് വിസില്‍ അടിക്കുക. പാനില്‍ തേങ്ങാക്കൊത്ത് വറുത്തശേഷം സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ബേലീഫ്, കറിവേപ്പില എന്നിവ വഴറ്റി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേര്‍ക്കുക. ഇനി മട്ടണ്‍ ചേര്‍ത്ത് വഴറ്റിയെടുത്തോളൂ. അടുപ്പില്‍ നിന്ന് ഇറക്കുന്നതിനു മുമ്പായി ഗരംമസാലപ്പൊടി കുരുമുളകുപൊടി ചെറുനാരങ്ങാ നീര് എന്നിവകൂടി ചേര്‍ക്കാം.

തയ്യാറാക്കിയത്: ജോഷി എം.ടി.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, Mutton varattiyathu recipe