ക്രിസ്മസിന് കേക്കുകള്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഒരുക്കിയാലോ, പഴങ്ങള്‍ മിക്‌സ് ചെയ്ത ഡണ്ടീ കേക്ക് പരീക്ഷിക്കാം
 
ചേരുവകള്‍
  1. ബട്ടര്‍ 250 ഗ്രാം
  2. പഞ്ചസാര 250 ഗ്രാം
  3. കോണ്‍ഫ്‌ളോര്‍ 350 ഗ്രാം
  4. മുട്ട 5 എണ്ണം
  5. ബേക്കിങ് പൗഡര്‍ 6 ഗ്രാം
  6. ഫ്രൂട്ട് മിക്‌സ് 650 ഗ്രാം
  7. തൊലി കളഞ്ഞ ബദാം 100 ഗ്രാം
  8. ഫ്രൂട്ട് മിക്‌സ് -മുന്തിരി, കറുത്ത മുന്തിരി, ബ്ലാക്ക് കറന്റ്,  പ്രൂണ്‍സ്  (ഉണക്കിയ പ്ലം), ആപ്രിക്കോട്ട്, ഈത്തപ്പഴം എന്നിവ മിക്‌സ് ചെയ്തത്
തയ്യാറാക്കുന്ന വിധം

ബട്ടറും പഞ്ചസാരയും അടിച്ചെടുക്കുക. ഇതിലേക്ക് മുട്ട ഒന്നൊന്നായി ചേര്‍ത്തിളക്കിയ ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് ഒന്നുകൂടി ഇളക്കാം. ഈ മിശ്രിതം കേക്ക് മോള്‍ഡിലൊഴിച്ച് അതിനു മീതെ ബദാം നിരത്തുക. 170 ഡിഗ്രി സെല്‍ഷ്യസില്‍  55 മിനിറ്റ് ബേക്ക് ചെയ്യണം.
 
 
Content Highlights: Christmas 2021, Home made Christmas Cake