ഹെര്‍ബല്‍ അപ്പം എങ്ങനെയുണ്ടെന്ന് നോക്കാം.

ചേരുവകള്‍

മില്ലെറ്റ്- ഒരു കപ്പ്
സൂചിഗോതമ്പ്- അരക്കപ്പ്
തവിട് കളയാത്ത പച്ചരി- അരക്കപ്പ്
തേങ്ങ- ഒരു കപ്പ്
തുളസിയില- ആറെണ്ണം
പനിക്കൂര്‍ക്കയില- ആറെണ്ണം
കൊടവന്‍ ഇല- ആറെണ്ണം
കാന്താരി മുളക്- ഒരെണ്ണം
അയമോദകം, ഉലുവ, ജീരകം- അര ടീസ്പൂണ്‍ വീതം
റവ- ഒരു ടേബിള്‍ സ്പൂണ്‍
ഇന്തുപ്പ്- ഒരു ടീസ്പൂണ്‍
ചെറുതേന്‍- ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യത്തെ മൂന്ന് ചേരുവകള്‍ ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം തേങ്ങ, തുളസിയില, പനിക്കൂര്‍ക്കയില, കൊടവന്‍ ഇല, കാന്താരി, അയമോദകം, ജീരകം, ഉലുവ എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇനി റവ കുറുക്കി തണുത്ത ശേഷം മാവില്‍ ചേര്‍ത്തിളക്കി എട്ടു മണിക്കൂര്‍ പുളിപ്പിച്ച ശേഷം തേനും ഇന്തുപ്പും ചര്‍ത്ത് അപ്പം തയ്യാറാക്കാം.

തയ്യാറാക്കിയത്:
ജോഷി എം.ടി

ഫോട്ടോകള്‍ക്ക് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കിയത്:
ഷൈജു ചുമ്മാര്‍
എക്‌സിക്യൂട്ടീവ് ഷെഫ്
ഒലീവ് ഡൗണ്‍ ടൗണ്‍, കടവന്ത്ര, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, Herbal appam