ലരാജ്യങ്ങളില്‍ ക്രിസ്മസ് പല രീതിയിലാണ്. ക്രിസ്മസ് ഭക്ഷണവും ഇങ്ങനെ വ്യത്യസ്ഥമായിരിക്കും. ഗ്രീക്കുകാര്‍  ക്രിസ്മസ് ദിവസം അതിരാവിലെ പള്ളിയില്‍നിന്ന് വന്നാലുടന്‍ കഴിക്കുന്ന ആദ്യത്തെ ഭക്ഷണം എഗ്ഗ് ലെമണ്‍ ചിക്കന്‍ സൂപ്പാണ്. 
 
ചേരുവകള്‍
 1. ചിക്കൻ- ഒന്ന്
 2. വെള്ളം- പന്ത്രണ്ട് കപ്പ്
 3. കാരറ്റ് പകുതിയാക്കിയത്- രണ്ടെണ്ണം
 4. സെലറി പകുതിയാക്കിയത്- രണ്ട് തണ്ട്
 5. സവാള പകുതിയാക്കിയത്- ഒന്ന്
 6. കറുവയില- രണ്ടെണ്ണം
 7. കുരുമുളക്- അഞ്ചെണ്ണം
 8. ഉപ്പ്- ആവശ്യത്തിന്
 9. ഓര്‍സോ പാസ്ത/അരി- അരക്കപ്പ്
 10. മുട്ട- മൂന്നെണ്ണം
 11. ചെറുനാരങ്ങാത്തൊലി- ഒരു ടീസ്പൂണ്‍
 12. ചെറുനാരങ്ങ- രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
 
ചിക്കന്‍, സെലറി, കാരറ്റ്, സവാള, കറുവയില, കുരുമുളക്, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ശേഷം തീകുറച്ച് പകുതി മൂടിവെച്ച് ഒരു മണിക്കൂര്‍ അടുപ്പില്‍വെക്കണം. ഇനി അരിച്ചെടുക്കാം. ഈ സൂപ്പ് വീണ്ടും പാത്രത്തിലേക്ക് മാറ്റി തിളപ്പിക്കുക. അതിലേക്ക് പാസ്ത അല്ലെങ്കില്‍ അരി ചേര്‍ത്ത് പത്ത് മിനിട്ട് വേവിക്കണം. ഒരു ബൗളില്‍ മുട്ട പൊട്ടിച്ച് നന്നായി അടിക്കുക. ശേഷം ചെറുനാരങ്ങാനീരും ചെറുനാരങ്ങയുടെ തൊലിയും ചേര്‍ക്കുക. പാസ്ത വെന്താല്‍, അടുപ്പില്‍ നിന്നിറക്കാം. അതില്‍നിന്ന് രണ്ട് കപ്പ് സൂപ്പെടുത്ത് മുട്ടയിലേക്ക് ചേര്‍ക്കണം. നന്നായിളക്കി അടുപ്പിലുള്ള സൂപ്പിലേക്ക് ചേര്‍ക്കുക. എന്നിട്ട് ചൂടാക്കുക. മുട്ട ചേര്‍ത്തശേഷം തിളപ്പിക്കരുത്. അവസാനം ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കാം. 
 
കോ-ഓര്‍ഡിനേഷന്‍-റീഷ്മ ദാമോദര്‍
 
 
Content Highlights: Christmas 2021, Greek egg lemon chicken soup recipe