ല്ല കൂര്‍ക്ക ചേര്‍ത്ത ചിക്കന്‍ വറുത്തരച്ചത് തയ്യാറാക്കിയാലോ?

ചേരുവകള്‍

കോഴിയിറച്ചി- അര കിലോഗ്രാം
കൂര്‍ക്ക- 200 ഗ്രാം
വെളിച്ചെണ്ണ- ഒന്നര ടേബിള്‍ സ്പൂണ്‍
ഉള്ളി- 150 ഗ്രാം
പച്ചമുളക്- മൂന്നെണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക്- ആറെണ്ണം
മല്ലി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
തേങ്ങ- ഒന്നര കപ്പ്
കുരുമുളക്- ഒരു ടീസ്പൂണ്‍
ഉഴുന്ന്- ഒരു ടേബിള്‍ സ്പൂണ്‍
പെരുംജീരകം- ഒന്നര ടേബിള്‍ സ്പൂണ്‍
ഗരംമസാല- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
കടുക്- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുളക്, മല്ലി, പെരുംജീരകം, കുരുമുളക് എന്നിവ വറുത്ത് പൊടിക്കുക. ഉള്ളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, പൊടിച്ച മസാലക്കൂട്ട്, ഉപ്പ്, വെളിച്ചെണ്ണ എന്നിവ കോഴിയില്‍ തിരുമ്മി അര മണിക്കൂര്‍ വെക്കുക. ഇനി കൂര്‍ക്ക ചേര്‍ത്ത് അരക്കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. തേങ്ങയും ഉഴുന്നും ചുവക്കെ വറുത്ത് വെള്ളംതൊടാതെ അരച്ച് കറിയില്‍ ചേര്‍ത്തോളൂ. കുറുകി വരുമ്പോള്‍ കടുക്, മുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ താളിച്ചതും ഗരംമസാലപ്പൊടിയും തൂകി പത്ത് മിനിറ്റ് അടച്ചുവച്ചശേഷം കഴിക്കാം.

തയ്യാറാക്കിയത്:
ജോഷി എം.ടി

ഫോട്ടോകള്‍ക്ക് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കിയത്:

ഷൈജു ചുമ്മാര്‍
എക്‌സിക്യൂട്ടീവ് ഷെഫ്
ഒലീവ് ഡൗണ്‍ ടൗണ്‍, കടവന്ത്ര, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021, christmas cookery Chicken Koorkka Varutharachathe