രുചികരമായ ബീഫ് മസാല ക്രിസ്മസിന് ട്രൈ ചെയ്താലോ?

ചേരുവകള്‍

1) ബോണ്‍ മിക്സ് ബീഫ് - 1 കിലോ
2) തക്കാളി വലുത് - 2 എണ്ണം സ്റ്റൈസ് ചെയ്തത്  
3) ചെറിയ ഉള്ളി- 16 എണ്ണം
4) ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 2 ടേബിള്‍ സ്പൂണ്‍
5) പച്ചമുളക് എരിവുള്ളത്- 8 എണ്ണം ഇഞ്ചി, വെളുത്തുള്ളിയോട് ചേര്‍ത്ത് ചതയ്ക്കാം (എരിവിന് അനുസരിച്ച് എണ്ണം കുട്ടുകയോ കുറയ്ക്കുകയോ ആവാം)
6) കശ്മീരി മുളകുപൊടി - 2 1/2 ടേബിള്‍ സ്പൂണ്‍
7) മല്ലിപ്പൊടി- കാല്‍ ടീസ്പൂണ്‍
8) കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
9) മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
10) ഗരം മസാല- കാല്‍ ടീസ്പൂണ്‍
11) കറിവേപ്പില - രണ്ട് തണ്ട്
12) ഉപ്പ് - ആവശ്യത്തിന്  
13) വെളിച്ചെണ്ണ- ആവശ്യത്തിന്  

തയ്യാറാക്കുന്ന വിധം

നന്നായി കഴുകിയെടുത്ത ബീഫിലേക്ക് 2 മുതല്‍ ഒമ്പതു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് പതിനഞ്ച് മിനിറ്റ് വച്ച ശേഷം കുക്കറില്‍ അഞ്ച് വിസില്‍ വരുന്നത് വരെ മീഡിയം തീയില്‍ വേവാന്‍ അനുവദിക്കുക.

ശേഷം ഒരു ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി വെന്ത ബീഫ് മാത്രം ഊറ്റി ചെറുതായൊന്ന് ഡ്രൈ ആക്കി എടുത്തു മാറ്റി വയ്ക്കുക. അതേ ഫ്രയിങ് പാനില്‍ കുറച്ചു കൂടി വെളിച്ചെണ്ണ ചേര്‍ത്ത് കറിവേപ്പില കൂടി ഇട്ട് അതിലേക്ക് ബീഫ് വെന്ത ബാക്കി വെള്ളം ചേര്‍ത്ത് ഒന്ന് കുറുകി വരുമ്പോള്‍ ഗരം മസാല കൂടി ചേര്‍ത്ത് മാറ്റി വച്ച ബീഫും ചേര്‍ത്ത് മിക്സ് ചെയ്ത് നന്നായി വരട്ടി എടുക്കുക. തീ ഓഫ് ചെയ്ത് അര ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുറച്ചുനേരം അടച്ചു വെച്ചശേഷം നന്നായി മിക്സ് ചെയ്ത് സെര്‍വ് ചെയ്യാവുന്നതാണ്.

Content Highlights: Christmas 2021, Christmas cookery Beef Masala