രുചിയേറും താറാവ് മപ്പാസ് തയ്യാറാക്കാം

ചേരുവകള്‍

താറാവ് ഇറച്ചി- അരക്കിലോ
സവാള- 100 ഗ്രാം
ഉള്ളി- 100 ഗ്രാം
പച്ചക്കുരുമുളക്- ഒന്നര ടേബിള്‍ സ്പൂണ്‍
പച്ചമുളക്- ആറെണ്ണം
തക്കാളി- രണ്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒന്നര ടേബിള്‍ സ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
തേങ്ങയുടെ ഒന്നാം പാല്‍- ഒരു കപ്പ്
രണ്ടാം പാല്‍- മൂന്ന് കപ്പ്
വെളിച്ചെണ്ണ- ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്, കുരുമുളക് ചതച്ചത്- ആവശ്യത്തിന്
ഗരംമസാലപ്പൊടി- ഒരു ടീസ്പൂണ്‍
വിനാഗിരി- ഒന്നര ടീസ്പൂണ്‍
പഞ്ചസാര- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

താറാവിറച്ചിയില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ,് മഞ്ഞള്‍പ്പൊടി, ചതച്ച കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് സവാള, ഉള്ളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ചതച്ച പച്ചക്കുരുമുളക്, തക്കാളി എന്നിവ ക്രമത്തില്‍ വഴറ്റണം. മഞ്ഞള്‍പ്പൊടി മല്ലിപ്പൊടി എന്നിവ കൂടി ചേര്‍ത്ത് എണ്ണതെളിയുമ്പോള്‍ വേവിച്ച താറാവും രണ്ടാം പാലും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ഒന്നാംപാലും ഗരംമസാല പൊടിയും വിനാഗിരിയും പഞ്ചസാരയും ഇട്ട് തിളച്ചശേഷം കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ചു ചേര്‍ക്കാം.

തയ്യാറാക്കിയത്:
ജോഷി എം.ടി

ഫോട്ടോകള്‍ക്ക് വേണ്ടി വിഭവങ്ങള്‍ തയ്യാറാക്കിയത്:
ഷൈജു ചുമ്മാര്‍
എക്‌സിക്യൂട്ടീവ് ഷെഫ്
ഒലീവ് ഡൗണ്‍ ടൗണ്‍, കടവന്ത്ര, കൊച്ചി

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Christmas 2021 Christmas cookery